എടത്വ: പാചകവാതകം വീട്ടിലത്തെിക്കുന്നതിന് ഗ്യാസ് ഏജന്‍സി ഗുണഭോക്താക്കളുടെ കൈയില്‍നിന്ന് അമിതമായി പണം വാങ്ങുന്നതായി പരാതി. മരിയാപുരം കാരുണ്യാ പുരുഷ സ്വയംസഹായ സംഘത്തിന്‍െറ നേതൃത്വത്തില്‍ 100 പേര്‍ ഒപ്പിട്ട പരാതി കലക്ടര്‍ക്ക് നല്‍കി. എടത്വായിലെ വിതരണ ഏജന്‍സിക്കെതിരെയാണ് പരാതി. ഏജന്‍സിക്ക് നാല് കിലോമീറ്റര്‍ ചുറ്റളവിലെ ഗുണഭോക്താക്കളോട് ബില്ലിലെ തുകക്ക് പുറമെ 24 രൂപയാണ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ് എന്ന് സീലുചെയ്ത് വാങ്ങുന്നത്. തിരുവനന്തപുരം ടോള്‍ഫ്രീ നമ്പറില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രസീതില്‍ സി.എല്‍.സി എന്ന സ്ഥലത്ത് തുക പ്രിന്‍റ് ചെയ്താണ് ഈടാക്കുന്നത്. കൂടാതെ 20 രൂപ മുതല്‍ 50 വരെ അധികമായി വാങ്ങുന്നതായും പരാതിയില്‍ പറയുന്നു. ഇതിനെ ചോദ്യം ചെയ്യുന്നവര്‍ക്കും അധിക നിരക്ക് കൊടുക്കാതിരിക്കുന്നവര്‍ക്കും വീട്ടില്‍ ആളില്ളെന്ന് റിപ്പോര്‍ട്ട് എഴുതി ബുക്കിങ് കാന്‍സല്‍ ചെയ്ത് സിലിണ്ടര്‍ നിഷേധിക്കുന്നതായും പരാതിയിലുണ്ട്. കാരുണ്യ പുരുഷ സ്വയംസഹായ സംഘം പ്രസിഡന്‍റ് കോയില്‍മുക്ക് പീടികപറമ്പില്‍ തോമസ് ചെറിയാന്‍െറ നേതൃത്വത്തിലാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.