പായിപ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ കെട്ടിടം തകര്‍ന്നു

മൂവാറ്റുപുഴ: പായിപ്ര പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു. പായിപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ നാല് പതിറ്റാണ്ടു മുമ്പ് നിര്‍മിച്ച കെട്ടിടം ജീര്‍ണാവസ്ഥയിലായതിനത്തെുടര്‍ന്ന് ഒരുവര്‍ഷം മുമ്പ് ആരോഗ്യ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ആരോഗ്യ കേന്ദ്രം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രഖ്യാപനം നടത്തിയിരുന്നങ്കിലും ഇതുവരെ നടപ്പായില്ല. ഇതിനിടെയാണ് കെട്ടിടത്തിന്‍െറ ഒരുഭാഗം തകര്‍ന്നത്. പായിപ്ര കിണറുപടിക്ക് സമീപത്തെ 20 സെന്‍റില്‍ ആദ്യ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന എ.എം. ഇബ്രാഹിമാണ് ഈ കെട്ടിടം നിര്‍മിച്ചത്. നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആരോഗ്യ കേന്ദ്രത്തിന്‍െറ മതില്‍ രണ്ടുവര്‍ഷം മുമ്പ് തകര്‍ന്നിരുന്നു. അറ്റകുറ്റപ്പണി നടക്കാതെ വന്നതോടെ കെട്ടിടവും ജീര്‍ണാവസ്ഥയിലായി. ജീവനക്കാരും രോഗികളും ഭീതിയോടെയാണ് ഇവിടെ എത്തിയിരുന്നത്. ഒടുവില്‍ ജീവനക്കാര്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് വരാന്‍ തയാറാകാതെ വന്നതോടെയാണ് ഒരുവര്‍ഷം മുമ്പ് വാടക കെട്ടിടത്തിലേക്ക് ആരോഗ്യ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം മാറ്റാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. ജീര്‍ണാവസ്ഥയിലായ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതൊന്നും നടപ്പായില്ല. ആദ്യഘട്ടത്തില്‍ ഒരു ഡോക്ടറും നഴ്സുമായിരുന്നു ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നത്. പിന്നീട് ആഴ്ചയില്‍ രണ്ടുദിവസം രണ്ട് നഴ്സുമാരുടെ സേവനം ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.