പിറവത്ത് സ്വകാര്യ ബസ് സമരം തുടരുന്നു

പിറവം: നാല് ദിവസമായി പിറവം നിയോജകമണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളിലൂടെ സ്വകാര്യ ബസ് സഞ്ചാരമില്ല. പിറവം മേഖലയിലെ ബസ് തൊഴിലാളി യൂനിയനുകളും ബസുടമകളും തമ്മില്‍ ധാരണയുണ്ടാക്കാന്‍ കഴിയാഞ്ഞതിനാല്‍ പിറവത്തെ ജനങ്ങള്‍ക്ക് യാത്രാദുരിതം പൂര്‍ണമാവുകയാണ്. 130 സ്വകാര്യബസുകള്‍ കയറിയിറങ്ങുന്ന മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിപ്പറ്റാന്‍ സ്ത്രീ യാത്രക്കാരും വിദ്യാര്‍ഥികളും ഏറെ ബുദ്ധിമുട്ടുകയാണ്. നാല് ദിവസത്തെ ബസ് സമരം മൂലം വ്യാപാര സ്ഥാപനങ്ങള്‍ വറുതിയിലാണ്. അഞ്ചാം ദിനത്തില്‍ പൊതുപണിമുടക്കും നാലാം തീയതി അത്താഘോഷത്തോടനുബന്ധിച്ച സാംസ്കാരിക ഘോഷയാത്രയും നടക്കേണ്ട പിറവം പട്ടണത്തിലെ വ്യാപാരികള്‍ ദുരിതത്തിലാണ്. രാവിലെയും വൈകുന്നേരങ്ങളിലുമുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ തിരക്ക് മാത്രമാണ് ഇപ്പോഴുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.