വടുതല: കാത്തിരിപ്പുകേന്ദ്രങ്ങള്‍ പരസ്യപ്പുരകളായി മാറുന്നു. നാട്ടിന്‍പുറമെന്നോ നഗരമെന്നോ ദേശീയപാതയോരമെന്നോ ബസ് സ്റ്റേഷനെന്നോ ഭേദമില്ലാതെ കാത്തിരിപ്പുകേന്ദ്രങ്ങളിലെല്ലാം വിവിധതരം പരസ്യങ്ങളാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ മുതല്‍ സാംസ്കാരിക സംഘടനകള്‍ വരെ നോട്ടീസ് പതിക്കുകയാണ്. മഴയും വെയിലും കൊള്ളാതെ ഏറെ നാള്‍ കാത്തിരിപ്പുകേന്ദ്രങ്ങളില്‍ പരസ്യങ്ങളുണ്ടാകും. എം.എല്‍.എ ഫണ്ട്, തദ്ദേശസ്ഥാപന ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മിച്ച വിശ്രമകേന്ദ്രങ്ങള്‍ വികൃതമാക്കിയിരിക്കുകയാണ്. ദേശീയപാതയില്‍ അരൂരിലെ അമ്പലം ജങ്ഷനില്‍ ദിനേന നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായ കാത്തിരിപ്പുപുരയില്‍ പോസ്റ്ററുകള്‍ പതിക്കാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ മേല്‍ത്തട്ടില്‍ പതിച്ചിരിക്കുകയാണ്. പുറമെ രാഷ്ട്രീയപാര്‍ട്ടികള്‍ മുന്‍ഭാഗത്ത് ഫ്ളക്സ് ബോര്‍ഡുകളും കെട്ടിവെച്ചിരിക്കുകയാണ്. യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ഇടമില്ലാത്ത വിധം പോസ്റ്ററുകളുടെയും ഫ്ളക്സുകളുടെയും നീണ്ട നിര കാണം. കാത്തിരിപ്പുകേന്ദ്രങ്ങള്‍ പരസ്യവേദികളാക്കി വികൃതമാക്കുന്ന സംഘടനകളില്‍നിന്നും വിവിധ പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും മേധാവികളില്‍നിന്നും പിഴ ഈടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.