വടുതല: പെരുമ്പളം ദ്വീപ് നിവാസികള്‍ക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് അനുവദിച്ച തീരദേശ ആംബുലന്‍സ് ബോട്ട് കാട്ടില്‍ കിടക്കുന്നു. ആരോഗ്യവകുപ്പ് നല്‍കിയ ആംബുലന്‍സ് ബോട്ടാണ് ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലായത്. പെരുമ്പളം ദ്വീപില്‍നിന്ന് രോഗികളെ രാത്രിയില്‍ ആശുപത്രിയിലത്തെിക്കാന്‍ അനുവദിച്ചതായിരുന്നു. കുറെനാള്‍ ക്ഷേത്രംപറമ്പ് ജെട്ടിക്ക് സമീപം കെട്ടിയിട്ടിരുന്നു. പിന്നീട് പഞ്ചായത്ത് ഇറപ്പുഴ ഭാഗത്ത് ഒരുക്കിയ ഷെല്‍ട്ടറിലേക്ക് മാറ്റി. ഷെല്‍ട്ടറില്‍നിന്ന് പുറത്തേക്ക് നീങ്ങിയ ബോട്ട് കായലിലാകെ ഒഴുകിനടക്കുകയും ചെയ്തു. ഇപ്പോള്‍ മുക്കംഭാഗത്ത് പൊന്തക്കാട്ടിലാണ്. പെരുമ്പളം പഞ്ചായത്ത് ഏഴാം വാര്‍ഡ് മുക്കം ജെട്ടിക്ക് സമീപം കിടക്കുന്ന ബോട്ട് പെട്ടെന്ന് കാണാനും കഴിയില്ല. ആംബുലന്‍സ് ബോട്ട് അനുവദിച്ച സമയത്ത് ഡ്രൈവറെ നിയമിച്ചിരുന്നില്ല. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ധനമില്ലാതിരുന്നതും ബോട്ടിനെ നീണ്ട വിശ്രമത്തിലാക്കി. രണ്ട് റെസ്ക്യൂ ബോട്ടുകള്‍ പെരുമ്പളത്തിന് അനുവദിക്കാന്‍ ജലഗതാഗത വകുപ്പ് ഡയറക്ടര്‍ പാണാവള്ളി സ്റ്റേഷന്‍ ഓഫിസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നു. ആംബുലന്‍സ് ദ്വീപ് നിവാസികള്‍ക്ക് ഉപകാരപ്പെടുന്ന തരത്തിലാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.