ആലപ്പുഴ: സഹകരണസംഘം വഴി വിതരണം ചെയ്യുന്ന സാമൂഹികസുരക്ഷാ പെന്‍ഷന്‍െറ കാര്യത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നതായി ആരോപിച്ച് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫിന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ ആലപ്പുഴ സഹകരണ ജോയന്‍റ് രജിസ്ട്രാര്‍ സുധാമണിയെ ഉപരോധിച്ചു. രാവിലെ 11ന് സഹകരണസംഘം രജിസ്ട്രാര്‍ ഓഫിസിലായിരുന്നു സമരം. നഗരസഭാ ചെയര്‍മാന്‍െറ അധ്യക്ഷതയില്‍ പരിശോധന കമ്മിറ്റി പെന്‍ഷന്‍ വിതരണം വിലയിരുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, കൂടിയാലോചനയില്ലാതെയാണ് പെന്‍ഷന്‍ വിതരണം നടത്തുന്നതെന്നാണ് ആരോപണം. ഇക്കാരണത്താല്‍ അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ വിതരണം ലഭിക്കുന്നില്ല. പെന്‍ഷന് അര്‍ഹരായവരുടെ വിവരങ്ങള്‍ ജോ. രജിസ്ട്രാര്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന് ചെയര്‍മാന്‍ ആരോപിച്ചു. മരിച്ചവരുടെ പേരില്‍ പെന്‍ഷന്‍ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജോയന്‍റ് രജിസ്ട്രാര്‍ കൂട്ടാക്കിയില്ല. മുദ്രാവാക്യങ്ങളുമായി കൂടുതല്‍ കൗണ്‍സിലര്‍മാര്‍ എത്തിയതോടെ സമരം മണിക്കൂറോളം നീണ്ടു. പിന്നീട് ആലപ്പുഴ നോര്‍ത് പൊലീസത്തെി സമരക്കാരെ പുറത്താക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഇതിന് വഴങ്ങാതിരുന്ന കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. പിന്നീട് പരാതിയുടെ അഭാവത്തില്‍ എല്ലാ കൗണ്‍സിലര്‍മാരെയും വിട്ടയച്ചു. പെന്‍ഷന് അര്‍ഹരായവരുടെ പട്ടിക ചെയര്‍മാന് അധികൃതര്‍ എഴുതി നല്‍കി. വൈസ് ചെയര്‍പേഴ്സണ്‍ ബീന കൊച്ചുബാബ, കെ.എ. സാബു, ബി.മെഹബൂബ്, ആര്‍.ആര്‍. ജോഷി രാജ്, ബഷീര്‍ കോയാപറമ്പില്‍, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ആര്‍. ഹരി. അഡ്വ. എ.എ. റസാഖ്, രാജു താന്നിക്കല്‍,അഡ്വ. ജി. മനോജ്കുമാര്‍, മോളി ജേക്കബ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.