ലോറിക്കുപിന്നില്‍ സൂപ്പര്‍ഫാസ്റ്റ് ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കായംകുളം: ദേശീയപാതയില്‍ കരീലകുളങ്ങര പഴയ പൊലീസ് സ്റ്റേഷന് സമീപം ലോറിക്കുപിന്നില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് പിന്നാലെ വന്ന ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റിയ ലോറി റോഡിന്‍െറ കിഴക്കുവശത്തെ വീട്ടിലേക്ക് ഇടിച്ചുകയറി തലകുത്തനെ മറിഞ്ഞു. തിരുവനന്തപുരം സ്വദേശി ശ്രീദേവിയുടെ (22) മൂന്ന് പല്ല് നഷ്ടമായി. ബസ് കോയമ്പത്തൂരില്‍നിന്ന് തിരുവനന്തപുരത്തേക്കും വാഴക്കുല കയറ്റിയ ലോറി കരുനാഗപ്പള്ളിയിലേക്കും പോവുകയായിരുന്നു. സാരമായി പരിക്കേറ്റ ലോറി ക്ളീനര്‍ മാരിമുത്ത് (46), ഡ്രൈവര്‍ ഈറോഡ് വാഴവാളകം സുരേഷ് (50) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജിലും ബസ് ഡ്രൈവര്‍ പാച്ചല്ലൂര്‍ സ്വദേശി സന്തോഷ്കുമാര്‍ (47), കണ്ടക്ടര്‍ പാപ്പനാംകോട് സ്വദേശി സുരേഷ്ബാബു (42), യാത്രക്കാരായ മുതുകുളം സ്വദേശി സൂസമ്മ ദാനിയല്‍ (47), ആദിക്കാട്ടുകുളങ്ങര സ്വദേശി ഷിജി ഷാജഹാന്‍ (26), അമ്പലപ്പുഴ സ്വദേശി അഞ്ജന (24), തിരുവനന്തപുരം സ്വദേശി ശ്രീലക്ഷ്മി (18) എന്നിവരെ കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റ യാത്രക്കാരായ സതീഷ് (32), മെര്‍ഫിന്‍ (25), ആരിഫ് (32), നന്ദു (21), ഭരത് വിഘ്നേശ്വര്‍ (32), ജയന്തി (45), പ്രദീപ്കുമാര്‍ (50), അമല്‍ദേവ് (28), മാധവന്‍കുട്ടി (52), ഷീന (28), ശ്രീറാം (22), പ്രിസ്വിന്‍ (18), ആദിത്യന്‍ (18), ശ്രീനാഥ് (22), വിജയമ്മ (80), ഭാഗ്യലക്ഷ്മി (56), ഹാരിസ് (32), സുമേഷ് (21), വിജയകുമാര്‍ (60), ഇന്ദു (21), ജിനന്‍ (25), ഷൈനി (22), പ്രദീപ്കുമാര്‍ (56), ലെവിന്‍ (25), ശ്രീവിദ്യ (22), സുരേഷ് (35), ഷിജി (26), റോണിക് (23), അഞ്ജന (24), റാഫി (23), ശ്യാംകുമാര്‍ (26) എന്നിവര്‍ക്ക് കായംകുളം ഗവ. ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.