അരൂര്‍: ഒരുതവണപോലും പ്രവര്‍ത്തിപ്പിക്കാതെ പ്ളാസ്റ്റിക് സംസ്കരണയന്ത്രം ഉപേക്ഷിക്കപ്പെട്ട നിലയില്‍. അരൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ കഴിഞ്ഞ ഭരണസമിതി വാങ്ങിയ പ്ളാസ്റ്റിക് സംസ്കരണ യന്ത്രം പ്രവര്‍ത്തിക്കുമോ എന്നുപോലും പരീക്ഷിച്ചില്ല. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ യന്ത്രം അരൂര്‍ പഞ്ചായത്ത് ഓഫിസിനരികിലെ കെട്ടിടത്തിലാണ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കിടക്കുന്നത്. ഉപേക്ഷിക്കപ്പെട്ട പ്ളാസ്റ്റിക് കിറ്റുകളും മറ്റ് പ്ളാസ്റ്റിക് വസ്തുക്കളും യന്ത്രത്തില്‍ നിക്ഷേപിച്ചാല്‍ ചെറിയ മുത്തുകളായി പുറത്തുവരുമെന്നാണ് യന്ത്രത്തിന്‍െറ ഉല്‍പാദകര്‍ അറിയിച്ചിരുന്നത്. പ്രവര്‍ത്തനം ജനപ്രതിനിധികളെ കാണിച്ചുകൊടുക്കുന്നതിന് ഡെമോണ്‍സ്ട്രേഷനും നടത്തിയിരുന്നു. മുത്തുകളായി മാറുന്ന പ്ളാസ്റ്റിക് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചിരുന്നു. യന്ത്രം എത്തിയെങ്കിലും അഞ്ചുവര്‍ഷത്തിനിടെ ഇത് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടത്തൊന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞില്ല. പ്ളാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടാനുള്ള സാധ്യത മുന്നില്‍കണ്ട് ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ യന്ത്രം സ്ഥാപിക്കുന്നതിന് നാട്ടുകാരും സമ്മതിച്ചില്ല. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ എത്തിക്കുന്നതിനുള്ള ആലോചനകളും എങ്ങുമത്തെിയില്ല. പഞ്ചായത്തുവക സ്ഥലത്ത് കെട്ടിടം നിര്‍മിച്ച് യന്ത്രം സ്ഥാപിക്കാനുള്ള നീക്കവും ഫലംകണ്ടില്ല. അനാഥമായ യന്ത്രം ഒടുവില്‍ ഉപേക്ഷിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.