ചെയര്‍മാനെ മാറ്റാന്‍ സമ്മര്‍ദമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍

കായംകുളം: കായംകുളം നഗരസഭാ ചെയര്‍മാനെ മാറ്റാന്‍ സി.പി.എമ്മിലെ ഒരുവിഭാഗം സമ്മര്‍ദം ചെലുത്തുന്നതായി സ്വതന്ത്ര കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ കരിഷ്മ ഹാഷിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളും ബ്രാഞ്ച് ഭാരവാഹികളും ഇതിനായി സമീപിച്ചിട്ടുണ്ട്. ആറുമാസത്തെ കരാറിലാണ് ഇപ്പോഴത്തെ ചെയര്‍മാനെ പിന്തുണച്ചത്. എന്നാല്‍, തന്‍െറ വാര്‍ഡിന്‍െറ വികസനം ലക്ഷ്യമാക്കി തുടര്‍ന്നും ചെയര്‍മാനെ പിന്തുണക്കും. വാര്‍ഡിലെ വികസനത്തില്‍ അസഹിഷ്ണതയുള്ള ഒരുവിഭാഗം സി.പി.എമ്മുകാര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് തന്‍െറ ബോര്‍ഡുകള്‍ നശിപ്പിക്കുന്നു. ഇതിനെതിരെ സി.പി.എം ഏരിയാ സെക്രട്ടറിക്ക് പരാതി നല്‍കി. സി.കെ. സദാശിവന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ അനുവദിച്ച തുക ഉപയോഗിച്ചാണ് തീര്‍ഥംപൊഴിചാല്‍-റെയില്‍വേ സ്റ്റേഷന്‍ റോഡും നെടുന്തറ റോഡും നിര്‍മിക്കുന്നത്. പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യാന്‍ കൗണ്‍സിലറെന്നനിലയില്‍ താന്‍ നടത്തിയ ഇടപെടലുകളുടെ തുടര്‍ച്ചയായാണ് നിര്‍മാണോദ്ഘാടനം. ഇക്കാര്യത്തില്‍ മുന്‍ കൗണ്‍സിലറുടെ വാദം അംഗീകരിക്കാനാകില്ല. അദ്ദേഹം കൗണ്‍സിലറായിരുന്ന കാലയളവിലാണ് തുക അനുവദിച്ചതെന്നത് അംഗീകരിക്കാന്‍ മടിയില്ല. അതേസമയം, നഗരസഭാ ചെയര്‍മാനും എം.എല്‍.എയും ഇടപെട്ടാണ് പ്രവര്‍ത്തനപുരോഗതി ഉണ്ടാക്കിയത്. വാര്‍ഡിലെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ആക്ഷേപിക്കുന്നത് നഗരസഭാ ഭരണം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. തന്നോടുള്ള നിലപാടനുസരിച്ച് നഗരസഭാ ഭരണത്തെ പിന്തുണക്കുമെന്നും കരിഷ്മ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.