പക്ഷിപ്പനി: ചത്തത് 10,000 താറാവുകുഞ്ഞുങ്ങള്‍

ഹരിപ്പാട്: പള്ളിപ്പാട്, വഴുതാനം, പുല്ലമ്പട എന്നിവിടങ്ങളില്‍ ചത്ത താറാവുകുഞ്ഞുങ്ങളുടെ എണ്ണം പതിനായിരത്തിന് മേലെയായി. വല കെട്ടി കരപ്രദേശത്ത് സൂക്ഷിക്കുന്ന താറാവുകുഞ്ഞുങ്ങള്‍ അധികവും പനിബാധിച്ച് തൂങ്ങിനില്‍ക്കുകയാണ്. ഓരോ മണിക്കൂറും 10-12 എണ്ണം ചാവുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ഷകരും അവരുടെ കുടുംബവും ദുരന്തം നേരിടുമ്പോഴും പ്രദേശത്തേക്ക് തിരിഞ്ഞുനോക്കാന്‍ എം.എല്‍.എയോ ഉന്നത ഉദ്യോഗസ്ഥരോ തയാറായിട്ടില്ളെന്ന് കര്‍ഷകരും നാട്ടുകാരും പരാതിപ്പെടുന്നു. ബുധനാഴ്ച 1800 താറാവുകളാണ് ചത്തത്. വഴുതാനത്തെ കര്‍ഷകരായ അച്ചന്‍കുഞ്ഞ്, മത്തായിക്കുട്ടി എന്നിവരുടെ താറാവുകളാണ് ഇതില്‍ അധികവും. ആകെ 6600 എണ്ണമാണ് ചത്തതെന്ന് ഇവര്‍ പറയുന്നു. പുല്ലമ്പട മേടകടവ് പുത്തന്‍വീട്ടില്‍ മണിയന്‍െറ 4000 താറാവുകുഞ്ഞുങ്ങള്‍ ചത്തു. ഇനി അവശേഷിക്കുന്നത് 500 എണ്ണമാണ്. ബുധനാഴ്ച ഉച്ചയോടെ പള്ളിപ്പാട് മൃഗഡോക്ടര്‍ രാജു മാത്യു, തൃക്കുന്നപ്പുഴ പി.എച്ച്.സി ഷിബു ജയരാജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ചത്ത 10 താറാവുകളെയും ചാകാത്ത 10 എണ്ണത്തിനെയും സാമ്പ്ളായി തിരുവല്ല മഞ്ഞാടി പക്ഷിനിരീക്ഷണകേന്ദ്രത്തില്‍ കൊണ്ടുപോയി. രോഗകാരണം സ്ഥിരീകരിച്ചിട്ടില്ല. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രാജേന്ദ്രകുറുപ്പ്, പഞ്ചായത്തംഗം ജെസി എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.