സമരം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം –കാനം രാജേന്ദ്രന്‍

ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരത്തെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പുന്നപ്ര സമരം 70ാം വാര്‍ഷികത്തിന്‍െറ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട്ടില്‍ ചേര്‍ന്ന രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒരുപങ്കുമില്ലാത്ത ആര്‍.എസ്.എസ് ചരിത്രം തിരുത്താനുള്ള ശ്രമത്തിലാണ്. പുതുതലമുറയെ തെറ്റിദ്ധരിപ്പിച്ച് ചരിത്രത്തെ വളച്ചൊടിക്കാനാണ് ആര്‍.എസ്.എസ് നീക്കം. പുന്നപ്ര-വയലാര്‍ സമരത്തില്‍ കമ്യൂണിസ്റ്റുകാര്‍ വഹിച്ച പങ്ക് പുതുതലമുറയിലത്തൊന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖിനെതിരെ മുസ്ലിം സമുദായാംഗങ്ങള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരണം. എന്നാല്‍, അതിന്‍െറ മറവില്‍ ഏക സിവില്‍കോഡ് നീക്കം വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എ. രാഘവന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമമ്മ, പി. തിലോത്തമന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, വി.എം. ഹരിഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.