പാചകവാതക ക്ഷാമത്തിന്‍െറ പേരില്‍ ഉപദ്രവിക്കുന്നെന്ന് തൊഴിലാളി യൂനിയന്‍

ആലപ്പുഴ: പാചകവാതക ക്ഷാമത്തിന്‍െറ പേരില്‍ വിതരണത്തിന് പോകുന്ന തൊഴിലാളികളെ ഉപഭോക്താക്കള്‍ തടഞ്ഞുവെക്കുകയും കൈയേറ്റം ചെയ്യുന്നതുമായി ആരോപിച്ച് ഓള്‍ കേരള ഗ്യാസ് ഏജന്‍സീസ് തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) രംഗത്തത്തെി. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് ഭാരത് പെട്രോളിയം കോര്‍പറേഷന്‍െറ കീഴിലെ കഴക്കൂട്ടത്തെ എല്‍.പി.ജി പ്ളാന്‍റില്‍നിന്ന് സിലണ്ടര്‍ വിതരണം നിലച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. 45 ദിവസമായി തുടരുന്ന പ്രതിസന്ധിക്ക് ഇടയാക്കിയത് എല്‍.പി.ജി ട്രക്ക് ഉടമകളും പ്ളാന്‍റ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കമാണ്. പാചകവാതക ക്ഷാമം പരിഹരിക്കാന്‍ കോയമ്പത്തൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ ലോഡ് എത്തുന്നുണ്ടെങ്കിലും അത് കൃത്യമല്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് ജനങ്ങള്‍ തൊഴിലാളികളെ അന്യായമായി മര്‍ദിക്കുകയും തടഞ്ഞുവെക്കുകയും ചെയ്യുന്നത്. പാചകവാതക ക്ഷാമം പരിഹരിക്കാന്‍ ബി.പി.സി.എല്‍ അധികൃതര്‍ വ്യത്യസ്തമായ നിലപാടുകളാണ് കൈക്കൊള്ളുന്നത്. കണക്ഷന്‍ കുറവായ ഏജന്‍സികള്‍ക്ക് അധികം പാചകവാതകമാണ് നല്‍കുന്നത്. സിവില്‍ സപൈ്ളസ് ഏജന്‍സികള്‍ക്ക് സിലണ്ടര്‍ എത്തിച്ച് നല്‍കാതെ ബോധപൂര്‍വം പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇത്തരമൊരു ഗൂഢപദ്ധതിയാണ് ബി.പി.സി.എല്‍ അധികൃതര്‍ സ്വീകരിക്കുന്നത്. ഇതുവഴി സ്വകാര്യ ഏജന്‍സികളെ സഹായിക്കുകയാണ്. പാചകവാതക വിതരണം കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ലഭ്യത ഉറപ്പുവരുത്തിയില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് എം. ഓമനക്കുട്ടന്‍, ജനറല്‍ സെക്രട്ടറി പി.ജെ. ആന്‍റണി, സെക്രട്ടറി കെ. അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.