അരൂക്കുറ്റിയെ വീണ്ടെടുക്കാന്‍ പദ്ധതിയുമായി ടൂറിസം വകുപ്പ്

വടുതല: അരൂക്കുറ്റിയെ വീണ്ടെടുക്കാന്‍ പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ് രംഗത്ത്. അരൂക്കുറ്റിയിലെ പഴയ ബോട്ട്ജെട്ടി ഭാഗത്ത് വിനോദസഞ്ചാര വികസനം സംബന്ധിച്ച ചര്‍ച്ചക്ക് ടൂറിസം വകുപ്പ് ഡയറക്ടര്‍ യു.വി. ജോസും എ.എം. ആരിഫ് എം.എല്‍.എയും സ്ഥലം സന്ദര്‍ശിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) നേതൃത്വത്തിലെ ഹൗസ്ബോട്ട് കേന്ദ്രത്തിന്‍െറ നിര്‍മാണം ഇവിടെ പുരോഗമിക്കുകയാണ്. ഇതിനോടുചേര്‍ന്നുള്ള എക്സൈസ്-ആരോഗ്യ വകുപ്പുകളുടെ സ്ഥലങ്ങള്‍ ഏറ്റെടുത്ത് കൂടുതല്‍ പദ്ധതികള്‍ നടത്തുകയാണ് ലക്ഷ്യം. തിരുവിതാംകൂര്‍ രാജ്യത്തിന്‍െറ വടക്കേ അതിര്‍ത്തിയായിരുന്ന അരൂക്കുറ്റിയുടെ ചരിത്രങ്ങളെ ഓര്‍മപ്പെടുത്ത ചൗക്ക, രാജാവ് താമസിച്ചിരുന്ന സ്ഥലം തുടങ്ങിയവയുടെയെല്ലാം മാതൃകകള്‍ നിര്‍മിക്കലും അതോടനുബന്ധിച്ച് പാര്‍ക്ക്, മ്യൂസിയം തുടങ്ങിയവ ഒരുക്കുന്നതുമാണ് ആദ്യഘട്ട പദ്ധതിയില്‍ ആലോചിക്കുന്നത്. വിനോദസഞ്ചാര പ്രാധാന്യത്തില്‍ ആയുര്‍വേദ ചികിത്സാകേന്ദ്രം സ്ഥാപിക്കലാണ് രണ്ടാംഘട്ട പദ്ധതിയെന്നും അധികൃതര്‍ പറഞ്ഞു. പദ്ധതിക്ക് സ്ഥലം വിട്ടുനല്‍കുന്നതിന് എക്സൈസ്-ആരോഗ്യ വകുപ്പുകളുടെ അനുമതി വാങ്ങലാണ് ആദ്യനടപടി. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്ന് എം.എല്‍.എ അറിയിച്ചു. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്‍റ് ആബിദ അസീസ്, പഞ്ചായത്തംഗങ്ങളായ പി.എസ്. ബാബു, ബി. വിനോദ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.