വിശ്വകര്‍മജരുടെ ആസ്ഥാനമന്ദിരം എ.കെ.വി.എം.എസിന്

ചെങ്ങന്നൂര്‍: വിശ്വകര്‍മജരുടെ ചെങ്ങന്നൂരിലെ ആസ്ഥാനമന്ദിരം അഖിലകേരള വിശ്വകര്‍മ സഭക്ക് വിട്ടുനല്‍കാന്‍ ഉത്തരവ്. മന്ദിരം പൂട്ടിയതുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഒ എ. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ ഇരുവിഭാഗവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവിഭാഗത്തിന്‍െറയും മൊഴിയുടെ അടിസ്ഥാനത്തിലും മന്ദിരത്തിന്‍െറ അവകാശം ഉന്നയിച്ച് ഹാജരാക്കിയ രേഖകള്‍ പരിശോധിച്ചുമാണ് വിധി പറഞ്ഞത്. കഴിഞ്ഞ 26ന് കേരള വിശ്വകര്‍മസഭ പ്രസിഡന്‍റ് അഡ്വ. പി.ആര്‍. ദേവദാസിന്‍െറ നേതൃത്വത്തില്‍ വിമതസംഘം ഓഫിസ് പൂട്ട് തല്ലിപ്പൊളിച്ച് ആസ്ഥാനമന്ദിരം കൈയേറുകയായിരുന്നെന്ന പൊലീസിന്‍െറ റിപ്പോര്‍ട്ടും കണക്കിലെടുത്തു. പി.ആര്‍. ദേവദാസ് 30 ദിവസത്തിനകം സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്ന് ചെങ്ങന്നൂര്‍ സബ് കോടതി മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, നിയമപരമായി സ്ഥാനം ഏറ്റെടുക്കാത്തതിനാല്‍ അതേപ്പറ്റി വാദം അപ്രസക്തമായി. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് ഹൈകോടതി അനുമതിയോടെ അഖിലകേരള വിശ്വകര്‍മ മഹാസഭ പ്രവര്‍ത്തകരും നേതാക്കളും എത്തി ഓഫിസിന്‍െറ ചുമതല ഏറ്റെടുത്തിരുന്നു. ആസ്ഥാനമന്ദിരം വിമതര്‍ കൈയേറിയതോടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന, ആര്‍.ഡി.ഒയാണ് ആസ്ഥാന മന്ദിരം പൂട്ടി മുദ്രവെച്ച് താക്കോല്‍ പൊലീസിന് കൈമാറിയത്. പൊലീസ് നിയമപരമായ നടപടിക്രമം പൂര്‍ത്തിയാക്കിയശേഷം മന്ദിരം എ.കെ.വി.എം.എസ് പ്രതിനിധികള്‍ക്ക് അടുത്തദിവസം കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.