ചെങ്ങന്നൂരില്‍ മൂന്ന് പാലങ്ങള്‍ക്ക് ഭരണാനുമതി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മൂന്ന് പാലങ്ങളുടെ നിര്‍മാണത്തിന് ധനവകുപ്പ് ഭരണാനുമതി നല്‍കിയതായി അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ അറിയിച്ചു. ഗ്രാമം നെല്‍പുരകടവ് പാലം, വഴുവാടി കടവ് പാലം, കൈപ്പാലക്കടവ് പാലം എന്നിവക്കാണ് അനുമതി. ഇവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. കൈപ്പാലക്കടവ് പാലത്തിന് ആദ്യമായാണ് തുക വകയിരുത്തുന്നത്. ചെങ്ങന്നൂര്‍ ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടി അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. കോഴ്സുകള്‍ ആരംഭിക്കാനും പരിശീലനകേന്ദ്രങ്ങള്‍ പരിഷ്കരിക്കാനും പദ്ധതിയുണ്ട്. വന്‍കിട കമ്പനികളില്‍ ഒന്നിന്‍െറ വര്‍ക്ക്ഷോപ് ഐ.ടി.ഐയില്‍ സ്ഥാപിച്ച് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. തുക പോരാതെവന്നാല്‍ കൂടുതല്‍ അനുവദിക്കുന്നതാണ്. അതേസമയം, മാന്നാര്‍ വള്ളക്കാലി റോഡ് വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ 15 കോടി ബജറ്റില്‍ വകയിരുത്തിയശേഷവും കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭം അപഹാസ്യമാണെന്ന് എം.എല്‍.എ കുറ്റപ്പെടുത്തി. ഇലഞ്ഞിമേല്‍ പറയങ്കേരി-ഹരിപ്പാട് റോഡ്, കൊല്ലകടവ്-കുളനട റോഡുകള്‍ക്കും 15 കോടി വകയിരുത്തി ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.