ജീവനക്കാര്‍ക്ക് മന്ത്രിയുടെ രൂക്ഷവിമര്‍ശം

അമ്പലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ച മന്ത്രി ചര്‍ച്ചക്കിടെ ജീവനക്കാരോട് കയര്‍ത്തു. മെഡിക്കല്‍ കോളജിന് നാഥനില്ലാത്ത അവസ്ഥയിലാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. തന്‍െറമുന്നില്‍ പരാതികളുമായി എത്തിയവരില്‍നിന്നാണ് കോളജിന്‍െറ ഇന്നത്തെ അവസ്ഥ മനസ്സിലായതെന്ന് മന്ത്രി പറഞ്ഞു. ആശുപത്രി പരിസരം വൃത്തിഹീനമാണ്. 246 ശുചീകരണ തൊഴിലാളികള്‍ ഉണ്ടായിട്ടും പരിസരം വൃത്തിയുള്ളതല്ല. മെഡിക്കല്‍ കോളജില്‍ നിലവിലെ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിന് പകരം പുതിയതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. ആശുപത്രിയില്‍ എല്ലാ ജീവനക്കാരും കൃത്യമായി ഹാജരാകുന്നില്ല. ഡോക്ടര്‍മാര്‍ പണിയെടുക്കണം. ഫാര്‍മസി രാത്രി അടഞ്ഞുകിടക്കുന്നു. 28 ഫാര്‍മസിസ്റ്റുകള്‍ ഉണ്ടായിട്ടും പ്രയോജനമില്ല. കോളജില്‍ കൃത്യമായ ഭരണം നടക്കുന്നില്ല. ഉള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നില്ല. ലേബര്‍ വാര്‍ഡുകളില്‍ സൗകര്യം ഒരുക്കുന്നില്ല. നല്ളൊരു ബസ് സ്റ്റോപ് ഉണ്ടാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നില്ളെന്നും മന്ത്രി കുറ്റപ്പെടുത്തി. പേ വാര്‍ഡുകള്‍ നിര്‍മിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ളെന്നും മന്ത്രി കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.