കാര്‍ഷിക മേഖലയില്‍ ഉണര്‍വിന് ഹരിതം ഹരിപ്പാട് പദ്ധതി

ഹരിപ്പാട്: ഹരിപ്പാട് നിയോജമകണ്ഡലത്തിലെ തരിശ് പാടശേഖരങ്ങളില്‍ കൃഷിയിറക്കി പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹരിതം ഹരിപ്പാട് പദ്ധതിയുടെ അവലോകന യോഗത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. ഹരിപ്പാടിനെ സമ്പൂര്‍ണ ജൈവകൃഷി മണ്ഡലമാക്കാന്‍ തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കും. കരനെല്‍ കൃഷിയും വ്യാപിപ്പിക്കും. നിയോജകമണ്ഡലത്തിലെ കൃഷി ഓഫിസര്‍മാര്‍ പദ്ധതിയുടെ അന്തിമരൂപരേഖ തയാറാക്കും. മേല്‍നോട്ടത്തിനായി അഗ്രികള്‍ച്ചറല്‍ മാനേജ്മെന്‍റ് കമ്മിറ്റിക്ക് രൂപം നല്‍കി. എല്ലാ പഞ്ചായത്തിലും കാര്‍ഷിക കര്‍മസേന രൂപവത്കരിക്കാനും തൊഴിലും യന്ത്രവും നല്‍കി ഉല്‍പാദന-വിപണനം ശക്തിപ്പെടുത്താനും വിത്ത്, വളം സസ്യസംരക്ഷണ മാര്‍ഗങ്ങള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് യഥേഷ്ടം ലഭിക്കാന്‍ ഇക്കോ ഷോപ്പുകള്‍ രൂപവത്കരിക്കാനും തീരുമാനമായി. എല്ലാ കൃഷിഭവനിലും അഗ്രിക്ളിനിക് തുടങ്ങും. കര്‍ഷകരുടെ പക്കല്‍നിന്ന് വാങ്ങുന്ന പച്ചക്കറി സംഭരിക്കാന്‍ റൈഫനിങ്, ഫ്രീസിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന പച്ചക്കറി സംഭരണകേന്ദ്രം തുടങ്ങും. കുടുംബശ്രീ, എസ്.എച്ച്.ജി., ജെ.എല്‍.ജി. എന്നിവരില്‍നിന്ന് തെരഞ്ഞെടുത്തവരെ കര്‍ഷക ഗ്രൂപ്പുകളാക്കി മാറ്റാനും പദ്ധതി വിഭാവനംചെയ്യുന്നു. നവംബര്‍ ആദ്യവാരം കൃഷിമന്ത്രി പങ്കെടുക്കുന്ന കാര്‍ഷിക സെമിനാറും നടത്തും. അവലോകന യോഗത്തില്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബിജു കൊല്ലശേരി, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോണ്‍ തോമസ്, ഹരിപ്പാട് നഗരസഭാ വൈസ് ചെയര്‍മാന്‍ എം.കെ. വിജയന്‍, ബ്ളോക്് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഗിരിജ സന്തോഷ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോബിള്‍ പെരുമാള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്. രാജേന്ദ്രക്കുറുപ്പ്, രാധാരാമചന്ദ്രന്‍, സുജിത് ലാല്‍, എച്ച്. നിയാസ്, എസ്. സുരേഷ് കുമാര്‍, അജിത, അമ്മിണി ടീച്ചര്‍, സി. സുജാത, രത്നകുമാരി, കാര്‍ത്തികപ്പള്ളി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജിത് കുമാര്‍, ബ്ളോക് പഞ്ചായത്ത് മെംബര്‍മാരായ റീന, അനില, റെയ്ച്ചല്‍, ഗ്ളമി വാലഡിയില്‍ ഹരിപ്പാട് ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസര്‍ അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.