ഗ്യാസ് ഏജന്‍സികളില്‍ വിലവിവരപ്പട്ടികയും പരാതി ബുക്കും പ്രദര്‍ശിപ്പിക്കണം

ആലപ്പുഴ: ഗ്യാസ് ഏജന്‍സികളില്‍ സിലിണ്ടറിന്‍െറ വിലവിവരപ്പട്ടികയും ഉപഭോക്താക്കള്‍ക്ക് പരാതി രേഖപ്പെടുത്താനുള്ള ബുക് എന്നിവ പ്രദര്‍ശിപ്പിച്ചില്ളെങ്കില്‍ നടപടി കര്‍ശനമാക്കുമെന്ന് പാചകവാതക സെയില്‍സ് ഓഫിസര്‍ അരവിന്ദാക്ഷന്‍ അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന പാചകവാതക അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാചകവാതകം വീടുകളില്‍ എത്തിക്കുന്നവര്‍ ബില്‍ നല്‍കുന്നില്ളെന്നും ബില്‍തുകയെക്കാള്‍ അമിതകൂലി വാങ്ങുന്നതായും യോഗത്തില്‍ പരാതി ഉയര്‍ന്നു. ഇത് നല്‍കിയില്ളെങ്കില്‍ പ്രതികാര നടപടി എന്നോണം സിലിണ്ടര്‍ ഇക്കൂട്ടര്‍ മറിച്ചുവില്‍ക്കുകയാണ്. അമിതകൂലി വാങ്ങുന്നത് സംബന്ധിച്ച പരാതി പരിശോധിക്കുമെന്നും ഇത് ആവര്‍ത്തിച്ചാല്‍ ഏജന്‍സിയില്‍നിന്ന് ആ വ്യക്തിയെ പുറത്താക്കുമെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കി. അടിക്കിടെ ഐ.ഒ.സി ബോട്ടിലിങ് പ്ളാന്‍റുകളില്‍ ഉണ്ടാകുന്ന സമരംമൂലം പാചകവാതക വിതരണം താറുമാറാകുന്നതായി ഉപഭോക്താക്കള്‍ പരാതി ഉന്നയിച്ചു. കുട്ടനാട്, ചേര്‍ത്തല എന്നിവിടങ്ങളില്‍ പലപ്പോഴും പാചകവാതകക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇത് നേരിടാന്‍ കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളിലെ ബോട്ടിലിങ് പ്ളാന്‍റുകളില്‍നിന്ന് അധികം പാചകവാതക സിലണ്ടര്‍ എത്തിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. അധിക ലോഡ് പാചകവാതക സിലണ്ടര്‍ ജില്ലയില്‍ എത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ ഗുണഭോക്താക്കള്‍ നേരിടേണ്ടിവന്നാല്‍ ജില്ലാ സപൈ്ളഓഫീസര്‍ മാരെ നേരില്‍കണ്ട് പരാതി നല്‍കണം. പരാതിയില്‍ പരിഹാരം ഉണ്ടായില്ളെങ്കില്‍ 9544434466 എന്ന നമ്പരില്‍ സപൈ്ള ഓഫിസറിനെ നേരിട്ട് ബന്ധപ്പെട്ട് പരാതി നല്‍കാം. യോഗത്തില്‍ ജില്ലാ സപൈ്ള ഓഫിസര്‍ ഇന്‍ ചാര്‍ജ്ജ് വി.എസ്. പ്രകാശ്, ജൂനിയര്‍ സൂപ്രണ്ട് വി.ജെ. തോമസ്, ഐ.ഒ.സി സെയില്‍ ഓഫിസര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.