വടുതല: കൊച്ചുപാത്തുമ്മ മരിച്ചെന്ന് വിധിയെഴുതി വിധവാ പെന്‍ഷന്‍ തിരിച്ചയച്ചവര്‍ അറിയുക, പാത്തുമ്മ മരിച്ചിട്ടില്ല. ജീവനോടെ ഇന്നുമുണ്ട്, കുഴപ്പള്ളിച്ചിറയിലെ വീട്ടില്‍. പാണാവള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കുഴപ്പള്ളിച്ചിറ പരേതനായ ഇസ്മായിലിന്‍െറ ഭാര്യ കൊച്ചുപാത്തുമ്മയുടെ വിധവാ പെന്‍ഷനായ 3000 രൂപയാണ് മരിച്ചെന്നുകാണിച്ച് പൂച്ചാക്കല്‍ സഹകരണബാങ്കില്‍നിന്ന് തിരിച്ചയച്ചത്. ബാങ്കിലെ കലക്ഷന്‍ ഏജന്‍റ് പെന്‍ഷന്‍ നല്‍കാന്‍ പാത്തുമ്മയെ അന്വേഷിച്ചെങ്കിലും കണ്ടത്തൊന്‍ സാധിച്ചില്ല. പലരും താമസിക്കുന്ന വാര്‍ഡുകള്‍ മാറിയാണ് പെന്‍ഷന്‍ തുക വന്നത്. പലരെയും കണ്ടത്തൊന്‍ സാധിച്ചില്ളെന്ന് കലക്ഷന്‍ ഏജന്‍റുമാര്‍ പറയുന്നു. ബാങ്കില്‍നിന്നാണ് പാത്തുമ്മ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തതെന്ന് അറിയുന്നു. ഇതോടെ പാത്തുമ്മയുടെ ഏകവരുമാന മാര്‍ഗമാണ് നിലച്ചത്. പെരുന്നാളിനോ ഓണത്തിനോ പെന്‍ഷന്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. എന്നാല്‍, പെന്‍ഷന്‍ കിട്ടാതായതിനത്തെുടര്‍ന്ന് അക്ഷയ സെന്‍ററില്‍ അന്വേഷിച്ചപ്പോഴാണ് താന്‍ മരിച്ചതായി വിവരം പെന്‍ഷന്‍ വിവരങ്ങള്‍ അറിയുന്ന വെബ്സൈറ്റില്‍ രേഖപ്പെടുത്തിയതായി പറഞ്ഞത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സഹകരണബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.