കെ.എസ്.ആര്‍.ടി.സിയില്‍ നിസ്സഹകരണ സമരം

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ഡിപ്പോയിലെ തൊഴിലാളികള്‍ നിസ്സഹകരണ സമരത്തില്‍. തിങ്കളാഴ്ച മുതലാണ് സമരം ആരംഭിച്ചത്. ഐ.എന്‍.ടി.യു.സി നേതൃത്വത്തിലെ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടാണ് നേതൃത്വം നല്‍കുന്നത്. തിങ്കളാഴ്ച സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസിനുമുന്നില്‍ ധര്‍ണ നടത്തി. എന്നാല്‍, ശമ്പളം ചൊവ്വാഴ്ചയും ലഭിക്കാത്തതിനത്തെുടര്‍ന്ന് ഷെഡ്യൂളുകളില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും മാറ്റം സംബന്ധിച്ച രജിസ്റ്ററില്‍ ഒപ്പിടാതെ ഇവര്‍ ഡ്യൂട്ടി ബഹിഷ്കരിച്ചു. തുടര്‍ന്ന് 20 ഷെഡ്യൂളുകള്‍ പൂര്‍ണമായും റദ്ദാക്കേണ്ടിവന്നു. ആലപ്പുഴയില്‍നിന്ന് ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന വോള്‍വോ ലോഫ്ളോര്‍ എ.സി, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയവയാണ് സമരം മൂലം നിര്‍ത്തിവെച്ചത്. ശമ്പളം ഇനിയും വൈകാന്‍ ഇടയായാല്‍ മുഴുവന്‍ ഷെഡ്യൂളുകളും ബഹിഷ്കരിച്ച് സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് തൊഴിലാളികള്‍. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ബി.എം.എസ് അടക്കമുള്ള യൂനിയനുകളും ശക്തമായി രംഗത്തുണ്ട്. സമരം യാത്രക്കാരെ വലച്ചു. ദീര്‍ഘദൂര യാത്രക്കാര്‍ ബസ് ലഭിക്കാത്തതിനത്തെുടര്‍ന്ന് സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. സമരം മുന്നോട്ടുപോയാല്‍ മറ്റ് ഡിപ്പോയില്‍നിന്ന് ആലപ്പുഴയിലേക്കുള്ള സര്‍വിസും പൂര്‍ണമായും തടസ്സപ്പെടുത്തുമെന്ന് ടി.ഡി.എഫ് സംസ്ഥാന സെക്രട്ടറി അനില്‍ കുമാര്‍ വ്യക്തമാക്കി. സമരത്തത്തെുടര്‍ന്ന് ചിലയിടങ്ങളില്‍ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.