ആലപ്പുഴ: ജില്ലയില്‍ ഭൂരഹിതര്‍ക്കുള്ള സ്ഥലവിതരണം സ്തംഭിച്ചു. മിച്ചഭൂമി കണ്ടത്തൊന്‍ കഴിയാത്തതാണ് റവന്യു, ഹൗസിങ് വിഭാഗം ഉദ്യോഗസ്ഥരെ കുഴക്കുന്നത്. ഇതത്തേുടര്‍ന്ന് അപേക്ഷ സമര്‍പ്പിച്ച് ഭൂമിക്കായി കാത്തിരിക്കുന്നവര്‍ മറ്റുമാര്‍ഗങ്ങള്‍ തേടി അലയുകയാണ്. 75 ശതമാനം പേരും വീട് നിര്‍മാണത്തിനും ബാക്കി 25 ശതമാനം ബിസിനസ് ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഭൂമിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. 2013ലാണ് പദ്ധതി ജില്ലയില്‍ ആരംഭിച്ചത്. പദ്ധതിപ്രകാരം ഗുണഭോക്താക്കളെ കണ്ടത്തെി മൂന്ന് സെന്‍റ് വീതം നല്‍കാന്‍ രണ്ട് ഘട്ടങ്ങളിലായി അപേക്ഷ ക്ഷണിക്കുകയും ചെയ്തു. താലൂക്ക് അടിസ്ഥാനപ്പെടുത്തി ക്ഷണിച്ച അപേക്ഷ പ്രകാരം18314 പേരാണ് ഭൂമിക്കായി അപേക്ഷ നല്‍കി. കാര്‍ത്തികപ്പള്ളി -2304, മാവേലിക്കര-881, ചെങ്ങന്നൂര്‍ -620, കുട്ടനാട്- 1046, ഹരിപ്പാട്-7236, ചേര്‍ത്തല -2076 എന്നിങ്ങനെയാണ് താലൂക്ക് വേര്‍തിരിച്ചുള്ള കണക്കുകള്‍. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച നിബന്ധനകള്‍ക്ക് വിധേയമായി ഇതില്‍ 15310 പേര്‍ ഭൂമിക്ക് അര്‍ഹരാണെന്ന് കണ്ടത്തെി. എന്നാല്‍ പദ്ധതി തുടങ്ങി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും 183 പേര്‍ക്കായി 549 സെന്‍റ് ഭൂമിയാണ് വിതരണം ചെയ്തത്. അപേക്ഷകരില്‍ 80 ശതമാനം പേരും പിന്നാക്ക വിഭാഗവും ഭിന്നശേഷിക്കാരുമാണ്. ഭൂമി കണ്ടത്തൊന്‍ കഴിയാതെവന്നതോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞില്ല. അപേക്ഷകരുടെ എണ്ണം കൂടുന്നതല്ലാതെ ഇത് അന്വേഷിച്ചത്തെുന്നവരെ വെറും കൈയോടെ മടക്കിയയക്കാനേ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. സംഭവം റിപ്പോര്‍ട്ടാക്കി അധികൃതര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചശേഷം മാര്‍ച്ച് 2014ല്‍ അപേക്ഷ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തു. പദ്ധതിനിര്‍വഹണം സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലറുകളും ഉത്തരവുകളും ദിനം പ്രതി ജില്ലാ ആസ്ഥാനത്ത് എത്തുന്നുണ്ടെങ്കിലും ഇത് ഫയല്‍ചെയ്ത് സൂക്ഷിക്കുക മാത്രമാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. എന്നാല്‍, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏക്കറുകണക്കിന് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കെയടക്കിവെച്ചിട്ടുണ്ടെന്നും ഇത് തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കാതെ കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത് എന്ന വിമര്‍ശവും ശക്തമായി നിലനില്‍ക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.