സ്കൂള്‍ കുട്ടികളെ കാണാതായ സംഭവം: മാതാപിതാക്കളെ പീഡിപ്പിക്കുന്നതായി വിദ്യാര്‍ഥിനി

ആലപ്പുഴ: സ്കൂള്‍ കുട്ടികളെ കാണാതായ സംഭവത്തിന്‍െറ പേരില്‍ പൊലീസും സ്കൂള്‍ അധികൃതരും മാതാപിതാക്കളെ വേട്ടയാടുന്നതായി വിദ്യാര്‍ഥിനിയുടെ പരാതി. കാട്ടൂര്‍ ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിനി കാട്ടൂര്‍ ഈരശേരിയില്‍ എസ്. ഫ്രിസ്റ്റീനയാണ് പരാതിയുമായി രംഗത്തത്തെിയത്. മത്സ്യത്തൊഴിലാളിയായ പിതാവ് സെബാസ്റ്റ്യനും മാതാവ് സെലിനും പൊലീസ് കസ്റ്റഡിയിലാണെന്ന് ഫ്രിസ്റ്റീന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 25നാണ് സംഭവം. സ്കൂളില്‍നിന്ന് യു.പി വിദ്യാര്‍ഥികളെ പുന്നപ്ര മില്‍മ പ്ളാന്‍റിലേക്ക് പഠനയാത്രക്ക് കൊണ്ടുപോയിരുന്നു. ചില വിദ്യാര്‍ഥികളെ സ്വഭാവദൂഷ്യം ആരോപിച്ച് സ്കൂള്‍ അധികൃതര്‍ കൊണ്ടുപോയില്ല. എന്നാല്‍, ഇവര്‍ സ്വന്തംനിലയില്‍ ഇവിടെ എത്തി. പിന്നീട് ഇവരെ കാണാതാവുകയും ദിവസങ്ങള്‍ക്ക് ശേഷം കണ്ടത്തെുകയും ചെയ്തു. സ്കൂള്‍ പി.ടി.എയില്‍ സജീവമായിരുന്ന തന്‍െറ പിതാവ്, കുട്ടികളെ കൊണ്ടുപോകാത്ത വിവരം രക്ഷിതാക്കളെ അറിയിക്കാതിരുന്ന നടപടിയെ ചോദ്യം ചെയ്തു. ഇതത്തേുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിന്‍െറ സഹായത്തോടെ പ്രതികാരനടപടിയുമായി മുന്നോട്ടുപോവുകയണ്. സംഭവത്തെക്കുറിച്ച് ആദ്യം മണ്ണഞ്ചേരി പൊലീസിനെ അറിയിച്ചത് തന്‍െറ പിതാവാണെന്ന് ഫ്രിസ്റ്റീന പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ വീട്ടിലത്തെിയ പൊലീസിന്‍െറ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമാണ് ഉണ്ടായത്. എസ്.ഐ രാജന്‍ ബാബുവും സി.പി.ഒ ഉല്ലാസും പിതാവിനെ ഉപദ്രവിച്ചു. തടയാന്‍ച്ചെന്ന മാതാവിനെ എസ്.ഐ മുടിക്ക് കുത്തിപ്പിടിക്കുകയും നടുവിനിട്ട് ചവിട്ടുകയും ചെയ്തു. രക്തസ്രാവം ഉണ്ടായതിനത്തെുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, മുഖ്യമന്ത്രി, ജില്ല പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് ഫ്രിസ്റ്റീന പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബന്ധുക്കളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.