ലോക എയ്ഡ്സ് ദിനം: ജില്ലയില്‍ വിപുലമായ പരിപാടികള്‍

ആലപ്പുഴ: ലോക എയ്ഡ്സ് ദിനാചരണം ജില്ലയില്‍ വിപുലമായ പരിപാടികളോടെ നടത്താന്‍ കലക്ടറേറ്റില്‍ എ.ഡി.എം എം.കെ. കബീറിന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ എച്ച്.ഐ.വി ബാധിതരോടുള്ള പ്രതിബദ്ധത അറിയിക്കുന്നതിനായി ദീപം തെളിയിക്കും. ഡിസംബര്‍ ഒന്നിന് സെന്‍റ് മൈക്കിള്‍സ് കോളജിന്‍െറ എതിര്‍വശമുള്ള പാരീഷ് ഹാളില്‍ പൊതുസമ്മേളനം, ബോധവത്കരണറാലി, സെമിനാര്‍, പ്രതിജ്ഞ, ദീപം തെളിയിക്കല്‍, നാടന്‍ കലാപരിപാടി, റെഡ് റിബണ്‍ ധരിക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. നഴ്സിങ് വിദ്യാര്‍ഥികള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഈ മാസം 30ന് ഉച്ചക്ക് രണ്ടിന് ജില്ല മെഡിക്കല്‍ ഓഫിസില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ഒന്നിന് രാവിലെ ഒമ്പതിന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലും 10ന് കലക്ടറേറ്റിലും റെഡ്റിബണ്‍ ധരിക്കല്‍ നടക്കും. സുരക്ഷാ പ്രോജക്ടിന്‍െറ നേതൃത്വത്തില്‍ എയ്ഡ്സ് ബോധവത്കരണ എക്സിബിഷനും ആലപ്പുഴ ബീച്ചില്‍ എച്ച്.ഐ.വി രക്ത പരിശോധനയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.