പല്ലന: പണിമുടക്കും ഹര്‍ത്താലും തങ്ങള്‍ക്ക് ബാധകമല്ളെന്ന് കരുതിയിരുന്ന പാനൂര്‍ നിവാസികള്‍ ഇത്തവണ ഇടതുമുന്നണിയുടെ ഹര്‍ത്താലില്‍ പങ്കുചേര്‍ന്ന് നാടിന്‍െറ പ്രതിഷേധം അറിയിച്ചു. കാല്‍നൂറ്റാണ്ടോളമായി പാനൂര്‍ ഗ്രാമത്തില്‍ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. മറ്റെല്ലായിടത്തും കടയടപ്പ് ഉണ്ടായാലും അതൊന്നും കാണാത്തൊരു നാടായി പാനൂര്‍ മാറിയപ്പോള്‍ അത് കൗതുകത്തോടെ സാമൂഹിക മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്‍െറ തലതിരിഞ്ഞ നയത്തിനെതിരെ, സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നരേന്ദ്ര മോദിയുടെ ആസൂത്രിത നീക്കത്തിനെതിരെ ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തങ്ങള്‍ പങ്കുചേരുകയാണെന്ന് തിങ്കളാഴ്ച രാവിലെതന്നെ പാനൂരുകാര്‍ പ്രഖ്യാപിച്ചു. അതിന്‍െറ പ്രതിഫലനമായി പാനൂര്‍ പ്രദേശത്ത് കടകളെല്ലാം അടഞ്ഞുകിടന്നു. ചില്ലറ തര്‍ക്കങ്ങള്‍ ചില സ്ഥലങ്ങളില്‍ ഉണ്ടായെങ്കിലും ഭൂരിഭാഗം പേരും പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഹര്‍ത്താലില്‍നിന്ന് മെഡിക്കല്‍ സ്റ്റോറുകളെ ഒഴിവാക്കിയെങ്കിലും പാനൂരിലെ മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്നില്ല. സമീപത്തെ പല്ലന, പാനൂര്‍ പള്ളിമുക്ക്, പുത്തന്‍പുര ജങ്ഷന്‍, തൃക്കുന്നപ്പുഴ തുടങ്ങിയ തീരദേശ മേഖലയിലും പണിമുടക്ക് പൂര്‍ണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.