അരൂര്‍ അപകടം: ദുരൂഹത നീങ്ങുന്നില്ല

അരൂര്‍: അരൂര്‍ കുമ്പളം പാലത്തിലെ ജീപ്പ് അപകടത്തിന്‍െറ ദുരൂഹത നീങ്ങുന്നില്ല. ഫോറന്‍സിക് വിഭാഗം പറയുന്നത് വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ജീപ്പ് കായലില്‍ വീണെന്നാണ്. എന്നാല്‍, ജീപ്പില്‍ യാത്രചെയ്തവരില്‍ രക്ഷപ്പെട്ടവര്‍ പറയുന്നത് മറികടക്കാന്‍ ശ്രമിച്ച വാഹനം ജീപ്പില്‍ ഇടിക്കുകയും തുടര്‍ന്ന് കൈവരികള്‍ തകര്‍ന്ന് പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ്. ഇടിച്ച വാഹനം ഇതുവരെയും പൊലീസിന് കണ്ടത്തൊനായിട്ടില്ല. ഇതര സംസ്ഥാനതൊഴിലാളികളും ഒരു മലയാളിയും കൈതപ്പുഴകായലില്‍ മുങ്ങി മരിച്ചിട്ട് കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമോ താല്‍ക്കാലിക കുടുംബസഹായ നിധിയോ സര്‍ക്കാര്‍ അനുവദിച്ചിട്ടുമില്ല. മരിച്ച അരൂക്കുറ്റി സ്വദേശി നിജാസ് അലി സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറം ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. സംഭവം നടന്ന ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം എ.എം. ആരിഫ് എം.എല്‍.എ സ്ഥലം സന്ദര്‍ശിക്കുകയും ആളുകളെ കണ്ടത്തെുന്നതുവരെ തിരച്ചില്‍ തുടരുമെന്ന് നിജാസിന്‍െറ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉറപ്പ് നല്‍കിയിരുന്നു. രാത്രി ഒന്നേകാലോടെ വാഹനം കായലില്‍നിന്ന് പുറത്തെടുത്തു. വാഹനത്തിനുള്ളില്‍ ആളുകളെ കാണാത്ത സാഹചര്യത്തില്‍ തിരച്ചില്‍ നിര്‍ത്തി പൊലീസും അഗ്നിശമന സേനയും സ്ഥലം വിട്ടു. അടുത്ത ദിവസം രാവിലെ തിരച്ചില്‍ തുടര്‍ന്നെങ്കിലും വൈകീട്ട് അഞ്ചരയോടെ തിരച്ചില്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് വൈകിട്ട് ഏഴരയോടെ സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറം ജില്ലാ കമ്മിറ്റി പ്രവര്‍ത്തകരും നിജാസിന്‍െറ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പാലം ഉപരോധിച്ചപ്പോള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി തിരച്ചില്‍ തുടരാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പെരുമ്പടപ്പിലെ മത്സ്യത്തൊഴിലാളികളാണ് നിജാസിന്‍െറ മൃതദേഹം കണ്ടെടുത്തത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും പാലത്തിന് ദൃഢമുള്ള കൈവരികള്‍ നിര്‍മിക്കണമെന്നും ജീപ്പിലിടിച്ച വാഹനം കണ്ടത്തെണമെന്നും സോഷ്യല്‍ ജസ്റ്റിസ് വിജിലന്‍സ് ഫോറം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.