നിജാസ് അലിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം

വടുതല: അരൂര്‍-കുമ്പളം പാലത്തിലുണ്ടായ അപകടത്തില്‍ മരിച്ച വടുതല കുടപുറം കുമ്മലയില്‍ നിജാസ് അലിയുടെ നിര്‍ധന കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടി ഖേദകരമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അരൂര്‍ മണ്ഡലം പ്രസിഡന്‍റ് എന്‍.എ. സകരിയ്യ പറഞ്ഞു. ഈ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍െറയും പി.ടി. തോമസ് എം.എല്‍.എയുടെയും ഇടപെടല്‍ ശുഭസൂചനയാണ്. നിജാസിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്‍ പാര്‍ട്ടി മുന്‍കൈയെടുക്കും. നിജാസ് അലിയുടെ വീട് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ പാര്‍ട്ടി പ്രതിനിധിസംഘം സന്ദര്‍ശിച്ചു. പാണാവള്ളി ഗ്രാമപഞ്ചായത്ത് അംഗം സഫിയ ഇസ്ഹാഖ്, പാര്‍ട്ടി അരൂര്‍ മണ്ഡലം സെക്രട്ടറി എ.എ. താജുദ്ദീന്‍, വൈസ് പ്രസിഡന്‍റ് ടി.എസ്. അന്‍വര്‍, ടി.എ. റാഷിദ്, മുഹ്സിന റാഷിദ്, റഷീദ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. ആലപ്പുഴ: അരൂര്‍-കുമ്പളം പഴയപാലത്തില്‍ ജീപ്പ് കായലില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവര്‍ അരൂക്കുറ്റി കുടപുറം കുമ്മലയില്‍ നിജാസ് അലിയുടെ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിജാസിന്‍െറ വരുമാനം മാത്രം ആശ്രയിച്ച് കഴിഞ്ഞുവന്ന മാതാവും തൊഴില്‍രഹിതയായ ഭാര്യയും രണ്ടുവയസ്സുള്ള മകളും അടങ്ങുന്ന കുടുംബം ഇപ്പോള്‍ നിരാലംബരായി. ഇതേ അപകടത്തില്‍ മരിച്ച നേപ്പാള്‍ സ്വദേശികളുടെ ആശ്രിതര്‍ക്കും അര്‍ഹമായ ധനസഹായം അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.