ആലപ്പുഴ: നഗരസഭയുടെ കീഴിലെ സ്കൂളുകളുടെ സമഗ്ര പുരോഗതിക്ക് സമഗ്ര പദ്ധതി. തുടക്കത്തില്‍ 3.5 കോടി രൂപയാണ് നഗരസഭ സ്കൂളുകളുടെ വിദ്യാഭ്യാസ-അടിസ്ഥാന സൗകര്യങ്ങളുടെ ഉന്നമനത്തിന് മാറ്റിവെക്കുന്നത്. ഇംഗ്ളീഷ്-ഇംഗ്ളീഷ് പദ്ധതി, ഈസി മാത്തമാറ്റിക്സ്, കുട്ടികളുടെ പഠനവൈകല്യം തിരിച്ചറിയല്‍, പ്ളാസ്റ്റിക് നിരോധനവും സ്കൂളുകളെ ജൈവവൈവിധ്യ പാര്‍ക്കുകള്‍ ആക്കി മാറ്റല്‍, ലഹരിമോചിതരാക്കല്‍, കുട്ടികളുടെ യാത്രക്ളേശം പരിഹരിക്കുന്നതിന് സര്‍വേ, കഞ്ഞിപ്പുരകള്‍ക്കുപകരം സ്കൂള്‍ സ്മാര്‍ട്ട് കിച്ചണ്‍, ഹൈടെക് ക്ളാസ് മുറികള്‍, കാരുണ്യനഗരം, തെളിയുന്ന വഴിത്താര പദ്ധതി, കുട്ടികളുടെ ഹാജര്‍ നില ഉടന്‍ പരിശോധിക്കാനും വിവരം രക്ഷിതാക്കളെ അപ്പോള്‍തന്നെ അറിയിക്കാനുമുള്ള എസ്.എം.എസ് സംവിധാനം എന്നീ പദ്ധതികളാണ് പ്രധാനമായും നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. മനോജ്കുമാര്‍ പറഞ്ഞു. പദ്ധതികള്‍ എല്ലാം ആദ്യഘട്ടം കടന്നിരിക്കുകയാണ്. ഇതില്‍ യു.പി വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ളീഷ്-ഇംഗ്ളീഷ്, ഈസി മാത്തമാറ്റിക്സ്, സ്മാര്‍ട്ട് ക്ളാസ് റൂം പദ്ധതി കള്‍ ആരംഭിച്ചുകഴിഞ്ഞു. യാത്രക്ളേശം സംബന്ധിച്ച് സര്‍വേ ഫോറം സ്കൂളുകളില്‍ എത്തിച്ചുതുടങ്ങിയിട്ടുണ്ട്. നടപ്പാക്കാനിരിക്കുന്ന പദ്ധതികളെക്കുറിച്ച് അധ്യാപകരുടെ നേതൃത്വത്തില്‍ സമഗ്ര വിലയിരുത്തലും കഴിഞ്ഞദിവസം നടന്നു. മികച്ച പ്രതികരണങ്ങളാണ് സ്കൂള്‍ അധികൃതര്‍ പങ്കുവെച്ചത്. കാലാകാലങ്ങളില്‍ വിദ്യാഭ്യാസ മേഖലക്കുള്ള പദ്ധതി വിഹിതം ഉയര്‍ത്താനും പദ്ധതികളുടെ എണ്ണം വര്‍ധിപ്പിക്കാനുമാണ് നഗരസഭ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.