വടുതല: സ്കൂള്‍ പരിസരങ്ങളും കളിസ്ഥലങ്ങളും കേന്ദ്രീകരിച്ച് ലഹരിസംഘങ്ങള്‍ പെരുകുന്നു. വയലുകള്‍, കായലോരങ്ങള്‍, കടപ്പുറം, പാലങ്ങള്‍, ഇടവഴികള്‍, റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമിലെ തിരക്കൊഴിഞ്ഞ ഭാഗം, ആളൊഴിഞ്ഞ പറമ്പുകള്‍, പൂട്ടിയിട്ടിരിക്കുന്ന വീടിന്‍െറ പരിസരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ലഹരിമാഫിയകളും ഉപയോഗിക്കുന്നവരും എത്തുന്നത്. കുട്ടികള്‍ക്ക് പാനീയത്തിലും മിഠായിയിലും ലഹരിവസ്തുക്കള്‍ ചേര്‍ത്ത് സൗജന്യമായി നല്‍കും. കഴിഞ്ഞദിവസം അരൂക്കുറ്റി മേഖലയിലെ ഒരു സ്കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ ക്ളാസില്‍വെച്ച് ലഹരി ഉപയോഗിക്കുകയും കൊണ്ടുവരുകയും ചെയ്തതിന് പിടിയിലായിരുന്നു. ചേര്‍ത്തലയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ലഹരിഗുളികകളും ആംപ്യൂളുകളും എത്തിക്കുന്ന സംഘത്തിലെ ഏഴുപേരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. കുട്ടികള്‍ പഠനത്തില്‍ പിന്നാക്കംപോകുന്നതും എല്ലാകാര്യത്തിലും അലസതയും മടിയും കാണിക്കുന്നതും ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ അധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് ലഹരി ഉപയോഗത്തിന്‍െറ പിടിയിലായത് അറിയാന്‍ സാധിച്ചത്. എന്നാല്‍, ആരാണ് ഇവര്‍ക്ക് ലഹരിപദാര്‍ഥങ്ങള്‍ നല്‍കിയെന്നതിനെപ്പറ്റി സൂചന ലഭിച്ചില്ല. കളിസ്ഥലങ്ങളില്‍ എത്തുന്ന അപരിചിതരാണ് ലഹരികലര്‍ന്ന പാനീയം സ്ഥിരമായി നല്‍കിയതെന്ന് ചില കുട്ടികള്‍ വെളിപ്പെടുത്തിയതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍, പല രക്ഷിതാക്കളും കുട്ടികള്‍ ലഹരിമാഫിയയുടെ പിടിയില്‍പ്പെട്ടെന്ന വിവരം പുറത്തുപറയാന്‍ തയാറായിട്ടില്ല. അടുത്തിടെ ലഹരി ഉപയോഗിക്കുന്ന യുവാക്കളെ സ്ഥലവാസികള്‍ താക്കീത് ചെയ്തെങ്കിലും ഉപയോഗം തുടരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരും യുവാക്കളുമായി സംഘര്‍ഷമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും ഉപയോഗം വര്‍ധിച്ചതായി പറയുന്നു. പൊലീസിന്‍െറയും എക്സൈസിന്‍െറയും നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.