നഗരസഭ റെയ്ഡ് : നാല് ഹോട്ടലുകള്‍ പൂട്ടാന്‍ നിര്‍ദേശം

ആലപ്പുഴ: വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിച്ച നാല് ഹോട്ടലുകള്‍ പൂട്ടാന്‍ നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി. നഗരസഭയുടെ സമീപം പ്രവര്‍ത്തിക്കുന്ന അമ്പാടി ഹോട്ടല്‍, ആനന്ദ് ഭവന്‍, ഉടുപ്പി ഹോട്ടല്‍, ഇലയില്‍ ഊണ് എന്നീ ഹോട്ടലുകളാണ് പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ദിവസത്തോളം പഴക്കംചെന്ന എണ്ണ, ഇറച്ചി, മുട്ട, കട്ലറ്റ്, ഉണ്ണിയപ്പം, പഫ്സ്, മീന്‍കറി എന്നിവയാണ് പിടിച്ചെടുത്തത്. പരിശോധന വരുംദിവസങ്ങളിലും തുടരും. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന കാറ്ററിങ് യൂനിറ്റുകള്‍, വഴിയോര തട്ടുകടകള്‍ എന്നിവിടങ്ങളിലും അടുത്തദിവസം പരിശോധന നടക്കും. നഗരസഭ പരിധിയില്‍ പഴകിയഭക്ഷണം വില്‍ക്കാന്‍ അനുവദിക്കില്ളെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. മെഹബൂബ് വ്യക്തമാക്കി. പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുതിലാല്‍, മുഹമ്മദ് ഹനീഫ, അനിക്കുട്ടന്‍, ജിഷ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.