മാവേലിക്കരയില്‍ റോഡ് നവീകരണത്തിന് 1.68 കോടി –എം.എല്‍.എ

മാവേലിക്കര: മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1.68 കോടി രൂപ അനുവദിച്ചതായി ആര്‍. രാജേഷ് എം.എല്‍.എ അറിയിച്ചു. ചെറുകുന്നം-വെട്ടിയാര്‍ റോഡ്, കൊല്ലക്കടവ്-ഫെറി റോഡ്, കരുവേലില്‍-കണ്ണാട്ടുമോടി റോഡ്, പള്ളിക്കല്‍-പുന്നമൂട് റോഡ്, മിച്ചല്‍ ജങ്ഷന്‍- ഓലകെട്ടി റോഡ്, കുറത്തികാട്-വരേണിക്കല്‍ റോഡ്, കണ്ടിയൂര്‍ ക്ഷേത്രം-കൊച്ചിക്കല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡ്, നടക്കാവ് ബി എച്ച് റോഡ്, പൈനുംമൂട്-കൊച്ചാലും മൂട് റോഡ് എന്നിവക്ക് അഞ്ചുലക്ഷം വീതവും ആനയടിക്കാവ് റീട്ടെയിനിങ് വാള്‍ നിര്‍മാണത്തിന് മൂന്നുലക്ഷം, തോന്നല്ലൂര്‍-ആദിക്കാട്ടുകുളങ്ങര റോഡ് എട്ടുലക്ഷം, പണയില്‍ ആനയടി റോഡ് 10 ലക്ഷം, കോട്ടപ്പുഴക്കല്‍ തഴവ റോഡ് എട്ടുലക്ഷം, വാത്തികുളം-ചുനക്കര റോഡ് അഞ്ചുലക്ഷം, താമരക്കുളം-ഓച്ചിറ റോഡ് 10 ലക്ഷം, അരീക്കരമുക്ക്-കണ്ണനാകുഴി റോഡ് അഞ്ചുലക്ഷം, കോമല്ലൂര്‍-തെരുവില്‍ മുക്ക് റോഡ് നാലുലക്ഷം, ചുനക്കര നോര്‍ത്ത്-വാത്തികുളം റോഡ്, തെരുവില്‍ മുക്ക്-പടനിലം റോഡ്, താമരക്കുളം ഒന്നാംമൈല്‍-ശൂരനാട് റോഡ് എന്നിവക്ക് അഞ്ചുലക്ഷം വീതം, പടനിലം-കുടശ്ശനാട് റോഡ് 10 ലക്ഷം, കുടശ്ശനാട്-ആദിക്കാട്ടുകുളങ്ങര റോഡ് അഞ്ചുലക്ഷം, കാമ്പിശേരി-കറ്റാനം റോഡ് ആറുലക്ഷം, കൊച്ചാലുംമൂട്-പന്തളം റോഡ് അഞ്ചുലക്ഷം, റോഡ് സുരക്ഷ പ്രവൃത്തികള്‍ എട്ടുലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്. പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.