കാര്‍ഷിക സംസ്കാരം വിളിച്ചോതി വൊക്കേഷനല്‍ എക്സ്പോ

കൂത്താട്ടുകുളം: തിരുമാറാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച വൊക്കേഷനല്‍ എക്സ്പോ ‘സപര്യ-2016’ കൃഷി അറിവുകളും ഉപകരണങ്ങളും വിളകളും കൊണ്ട് പുതുതലമുറക്ക് കൗതുകമായി. പഴയ കാര്‍ഷികോപകരണങ്ങളും കൃഷിരീതികളും വിവരിക്കുന്ന ചാര്‍ട്ടുകളും കാര്‍ഷികവിളകളും പഴങ്ങള്‍കൊണ്ടുള്ള ഭക്ഷ്യവസ്തുക്കളും കുട്ടികള്‍ പ്രദര്‍ശനത്തിന് ഒരുക്കിയിരുന്നു. ജൈവകൃഷി രീതി വിവരിക്കുന്ന സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ട്. സ്കൂളിലെ കാര്‍ഷിക കോഴ്സുകളിലെ കൃഷി അറിവുകള്‍ മറ്റുള്ളവരിലേക്ക് പകരുകയെന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്. തിരുമാറാടി ഹൈസ്കൂളിനുപുറമെ സമീപ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളും പൊതുജനങ്ങളും പ്രദര്‍ശനം കാണാനത്തെി. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. പ്രകാശന്‍, വി.എച്ച്.എസ്.ഇ അസിസ്റ്റന്‍റ് ഡയറക്ടര്‍ ലിജി ജോസഫ്, പ്രിന്‍സിപ്പല്‍ കെ.സി. ശ്രീജയ, റോണി മാത്യു, കെ.കെ. രാമന്‍, ബിജു തറമഠം, സുനില്‍ കള്ളാട്ടുകഴി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.