മഴക്കാലക്കെടുതി: കണ്‍ട്രോള്‍റൂം തുറന്നു

കൊച്ചി: കാലവര്‍ഷം കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഫോണ്‍: 0484 2423513, 2422282. മഴക്കാലക്കെടുതികള്‍ നേരിടാന്‍ പൊലീസ് പ്രത്യേക മണ്‍സൂണ്‍ സംഘത്തെയും രൂപവത്കരിക്കും. വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് അപകടങ്ങള്‍ ഒഴിവാക്കുന്നതിന് കെ.എസ്.ഇ.ബിക്കും അപകടാവസ്ഥയില്‍ റോഡരികിലെ മരങ്ങള്‍/ശിഖരങ്ങള്‍ സുരക്ഷിത ഭീഷണിയുണ്ടാക്കുന്നില്ളെന്ന് ഉറപ്പാക്കാന്‍ ആര്‍.ഡി.ഒമാര്‍ക്കും പൊതുമരാമത്ത് നിരത്തു വിഭാഗത്തിനും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം സി. ലതികയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചെല്ലാനം വില്ളേജിലെ കടലാക്രമണങ്ങള്‍ നേരിടുന്നതിന് മണല്‍ ചാക്ക് ഭിത്തി നിര്‍മാണത്തിനായി 10 ലക്ഷം രൂപ അനുവദിക്കുന്നതിന് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മുന്‍കരുതലുകള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഭക്ഷ്യക്ഷാമം ഒഴിവാക്കാന്‍ ജില്ലാ സപൈ്ള ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്‍ററില്‍ 24 മണിക്കൂറും റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്സ് വകുപ്പുകളിലെ ജീവനക്കാരുടെ സേവനം ഉറപ്പാക്കും. അതിവേഗം ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. തുടര്‍ച്ചയായി മഴയുള്ളപ്പോള്‍ കരിങ്കല്‍ ഖനനം നടക്കുന്നില്ളെന്ന് വില്ളേജ് ഓഫിസര്‍മാരും മഴസമയം വാഹനങ്ങള്‍ വേഗനിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റോഡ് സുരക്ഷ അതോറിറ്റിക്കും നിര്‍ദേശം നല്‍കി. അടിയന്തരഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്നതിനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടത്തെി വില്ളേജുതല പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാരോട് നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നതിന് ജില്ലാ സപൈ്ള ഓഫിസര്‍ നടപടി സ്വീകരിക്കണം. ഹൈസ്പീഡ് ബോട്ടുകളുടെ ലഭ്യത ഫിഷറീസ് വകുപ്പ് ഉറപ്പുവരുത്തണം. കുളിക്കടവുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും അപകടസാധ്യത മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കി. ഓടകള്‍, കാനകള്‍, കനാലുകള്‍ എന്നിവ വൃത്തിയാക്കുന്നതിനും നീരൊഴുക്ക് തടസ്സപ്പെടാതെ സംരക്ഷിക്കുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണം. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ആംബുലന്‍സുകളിലും ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്താനും 102 എന്ന അംഗീകൃത ടെലിഫോണ്‍ നമ്പര്‍ വഴി ആംബുലന്‍സ് ശൃംഖല രൂപവത്കരിക്കുന്നതിനും ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കി. വെള്ളച്ചാട്ടം, കായലോരം, കടല്‍ത്തീരം എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഡി.ടി.പി.സി സ്ഥാപിക്കണം. പൊലീസ് നൈറ്റ് പട്രോളിങ് ശക്തിപ്പെടുത്തും. ഡാമുകളിലെ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ ഡാം സേഫ്റ്റി അതോറിറ്റി, ഇറിഗേഷന്‍ വകുപ്പ്, കെ.എസ്.ഇ.ബി വകുപ്പുകള്‍ ബന്ധപ്പെട്ട ജില്ലകളിലെ ദുരന്തനിവാരണ അതോറിറ്റിയെ വിവരം അറിയിക്കണം. ഹാം റേഡിയോ ഓപറേറ്റര്‍മാരുടെ സേവനവും ലഭ്യമാക്കും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി കലക്ടര്‍മാരെ ചാര്‍ജ് ഓഫിസര്‍മാരായി നിയമിക്കും. സ്കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഷീറ്റ്, ഓട്, ഓല മേഞ്ഞതായ സ്കൂള്‍ കെട്ടിടങ്ങളുടെ പട്ടികയും സമര്‍പ്പിക്കുന്നതിന് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടകരമായ രാസപദാര്‍ഥങ്ങള്‍ വാഹങ്ങളില്‍ കൊണ്ടുപോകുന്നതിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തി. ഓട്ടോറിക്ഷകളില്‍ അനുമതിയില്‍ കൂടുതല്‍ യാത്രക്കാതെ കയറ്റുന്നത് നിരോധിക്കും. സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.