കായംകുളം-എറണാകുളം പാസഞ്ചര്‍ ട്രെയിന്‍: സമയക്രമം പാലിക്കുന്നില്ല യാത്രക്കാര്‍ ദുരിതത്തില്‍

ആലപ്പുഴ: കായംകുളം-എറണാകുളം പാസഞ്ചര്‍ സര്‍വിസ് സമയക്രമം പാലിക്കാത്തതുമൂലം യാത്രക്കാര്‍ ദുരിതത്തില്‍. കായംകുളത്തുനിന്ന് എറണാകുളത്തേക്കുള്ള ട്രെയിനാണ് സമയക്രമം പാലിക്കാതെ സര്‍വിസ് നടത്തുന്നത്. തുടക്കത്തില്‍ രാവിലെ 8.35ഓടെ പുറപ്പെടുന്ന രീതിയിലായിരുന്നു ട്രെയിനിന്‍െറ സമയം ക്രമീകരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ 9.45 വരെ നീളുകയാണ്. എറണാകുളത്ത് എത്തേണ്ട നിരവധി ഉദ്യോഗസ്ഥരാണ് ഈ ട്രെയിനില്‍ യാത്രചെയ്യുന്നത്. ഇക്കാരണത്താല്‍ പലരും താമസിച്ചാണ് ഓഫിസുകളില്‍ എത്തുന്നത്. യാത്രക്കാരുടെ ദുരിതം റെയില്‍വേ അധികൃതരോട് പറയുന്നുണ്ടെങ്കിലും ശാശ്വത പരിഹാരം കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ട്രെയിന്‍ വൈകുന്നത് കാരണം സ്റ്റേഷനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാര്‍ ട്രെയിനും കാത്ത് നില്‍ക്കുന്നത് പതിവാണ്. റെയില്‍വേയുടെ ഈ നയത്തിനെതിരെ യാത്രക്കാരില്‍ ശക്തമായ രോഷമാണ് ഉടലെടുത്തിരിക്കുന്നത്. പലരും യാത്ര ബസുകളിലാക്കിയിരിക്കുകയാണ്. സമയക്ളിപ്തത പാലിക്കാത്ത റെയില്‍വേയുടെ കള്ളക്കളി എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.