ആലപ്പുഴ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ തിങ്കളാഴ്ച മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പരിഷ്കാരം നടപ്പാക്കുന്നു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫിന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി അതോറിറ്റി യോഗത്തിലാണ് തീരുമാനം. വടക്കുനിന്ന് വരുന്ന സ്വകാര്യബസുകള്‍ ശവക്കോട്ടപാലം കയറാതെ മട്ടാഞ്ചേരി, വഴിച്ചേരി പാലംവഴി ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. കിഴക്കുനിന്ന് വരുന്ന ബസ് ഐശ്വര്യ ഓഡിറ്റോറിയത്തിന് സമീപം നിര്‍ത്തണം. കിഴക്കോട്ട് പോകുന്ന ബസുകള്‍ ചത്തെുതൊഴിലാളി യൂനിയന്‍ ഓഫിസിന് സമീപം നിര്‍ത്തണം. പൊലീസ് ഒൗട്ട്പോസ്റ്റ്, പഴവങ്ങാടി ബസ് സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം ഒൗട്ട്പോസ്റ്റിന് തെക്കുമാറി സ്റ്റോപ് അനുവദിക്കും. സ്കൂള്‍ സമയത്ത് ട്രെയ്ലര്‍ ഉള്‍പ്പെടെ ഹെവി വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ എട്ടിനും 10നും ഇടയിലും വൈകുന്നേരം മൂന്നിനും അഞ്ചിനും ഇടയിലും നിയന്ത്രണം കൊണ്ടുവരണമെന്നാണ് യോഗം ശിപാര്‍ശ ചെയ്തത്. തെക്കോട്ടുള്ള വാഹനങ്ങള്‍ എസ്.ഡി കോളജിന് സമീപത്തെ ബൈപാസിലും വടക്കോട്ടുള്ളവ കൊമ്മാടി ബൈപാസിലും നിര്‍ത്തി യിടണം. ജില്ലാകോടതി മുതല്‍ സീറോജങ്ഷന്‍ വരെ ഫോര്‍ വീലര്‍ വാഹനങ്ങള്‍ തെക്കോട്ട് മാത്രമേ സഞ്ചരിക്കാവൂ. ടൂവീലര്‍, ത്രീവീലര്‍ വാഹനങ്ങള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. ഇരുഭാഗത്തേക്കും സഞ്ചരിക്കാം. സ്കൂളുകള്‍ക്ക് മുന്നിലെ സീബ്രാലൈനുകള്‍ തെളിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. മണ്ണഞ്ചേരി ഭാഗത്തേക്കുള്ള ബസുകളുടെ ജില്ലാകോടതി ജങ്ഷനിലെ സ്റ്റോപ് പുറകോട്ട് മാറ്റും. കൈതവന ജങ്ഷനില്‍ ചങ്ങനാശ്ശേരിക്ക് പോകുന്ന ബസുകളുടെ സ്റ്റോപ് 150 മീറ്റര്‍ മുന്നോട്ടാക്കും. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ കല്ലുപാലത്തില്‍നിന്ന് തിരിഞ്ഞ് ചുങ്കപ്പാലം, ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ വഴി സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.