കായംകുളം: വള്ളികുന്നത്ത് പാര്‍ട്ടികളുടെ ഓഫിസുകള്‍ക്കുനേരെ ആക്രമണം. കൊടിമരങ്ങള്‍ തകര്‍ത്തു. കഴിഞ്ഞദിവസം രാത്രിയില്‍ മുഖംമൂടിയണിഞ്ഞ സംഘം ആക്രമണത്തിനുശേഷം വടിവാള്‍ ചുഴറ്റി പൊലീസിനെ ഉള്‍പ്പെടെ ഭയപ്പെടുത്തിയശേഷം രക്ഷപ്പെട്ടു. വള്ളികുന്നത്ത് രാഷ്ട്രീയ സംഘര്‍ഷത്തിന് കളമൊരുക്കാനുള്ള ആസൂത്രിത ശ്രമമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്ചെയ്തു. നിരവധിപേര്‍ നിരീക്ഷണത്തിലാണ്. കാമ്പിശ്ശേരി, ബദാംമുക്ക്, കൊണ്ടോടിമുകള്‍, കാഞ്ഞിരത്തുംമൂട് എന്നിവിടങ്ങളിലെ സി.പി.എമ്മിന്‍െറയും ഡി.വൈ.എഫ്.ഐയുടെയും കൊടിമരങ്ങളും കാഞ്ഞിപ്പുഴ പള്ളിമുക്കില്‍ പോപുലര്‍ ഫ്രണ്ടിന്‍െറ കൊടിയും ഫ്ളക്സ് ബോര്‍ഡുകളുമാണ് തകര്‍ത്തത്. മണക്കാട് അമൃത ജങ്ഷനില്‍ സി.പി.എം പ്രവര്‍ത്തകന്‍ ബാബുക്കുട്ടന്‍െറ വീടിനുനേരെ കല്ളെറിഞ്ഞ സംഘം അമൃത ക്ളബിന്‍െറ ഓഫിസിലും അതിക്രമം കാട്ടി. ഈഭാഗത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസിന്‍െറ കൊടിമരവും തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവങ്ങളുടെ തുടക്കം. മണക്കാടുള്ള സി.പി.ഐ ഓഫിസിന് കല്ളെറിഞ്ഞതോടെയാണ് അക്രമിസംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. ശബ്ദം കേട്ട് ഉണര്‍ന്നയാള്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. രണ്ട് പൊലീസുകാര്‍ ജീപ്പില്‍ മണക്കാട് എത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. പിന്തുടര്‍ന്ന പൊലീസ് കാമ്പിശ്ശേരി ഭാഗത്തുവെച്ച് സി.പി.എമ്മിന്‍െറ കൊടിമരം ഇളക്കികൊണ്ടിരുന്ന ഒരു സംഘത്തെ കണ്ടത്തെി. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വട്ടംവെച്ച് തടഞ്ഞെങ്കിലും മറ്റുള്ള സംഘം വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയതോടെ പൊലീസിന് ഒന്നും ചെയ്യാനായില്ല. ഇതിനിടെ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ മാവേലിക്കര, കുറത്തികാട്, നൂറനാട്, കായംകുളം എന്നിവിടങ്ങളില്‍നിന്നുള്ള പൊലീസും ഡിവൈ.എസ്.പിയുടെ സ്ട്രൈക്കിങ് ഫോഴ്സും സ്ഥലത്തത്തെി. കാഞ്ഞിരത്തുംമൂട്ടില്‍ വെച്ച് അക്രമിസംഘം സ്ട്രൈക്കിങ് ഫോഴ്സിന്‍െറ വാഹനത്തിനുനേരെ കല്ളെറിയുകയും ചെയ്തു. പത്തോളം ബൈക്കുകളിലത്തെിയ അക്രമിസംഘം കറുത്ത തുണികൊണ്ട് മുഖം മറച്ചിരുന്നു. ബൈക്കുകളുടെ നമ്പര്‍ പ്ളേറ്റുകളും മറച്ചനിലയിലായിരുന്നു. ഇവര്‍ക്കായി വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. തെരഞ്ഞെടുപ്പിനുശേഷം പ്രദേശത്ത് ധാരാളം ഫ്ളക്സ് ബോര്‍ഡുകളും കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. കാമ്പിശ്ശേരിമുക്കില്‍ ബി.ജെ.പിയുടെ കൊടിമരവും തകര്‍ത്തിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് ഞായറാഴ്ച പുലര്‍ച്ചെ നടന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍, അവസരോചിതമായി പൊലീസ് സ്ഥലത്ത് വന്നതാണ് അക്രമികളുടെ ശ്രമം തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരും വള്ളികുന്നം സ്വദേശികളുമായ കടുവിനാല്‍ മലവിളവടക്കതില്‍ സഞ്ജു (25), പുത്തന്‍ചന്ത മനുഭവനില്‍ മനു (25), പുത്തന്‍ചന്ത കളീക്കല്‍പടീറ്റതില്‍ അനൂപ് (26), കടുവിനാല്‍ തൂമ്പിയില്‍ അതുല്‍ ചന്ദ്രന്‍ (24), കടുവിനാല്‍ വാലുതുണ്ടില്‍ നവീന്‍ (26) എന്നിവരെ ഞായറാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കളും ബി.ജെ.പി പ്രവര്‍ത്തകരും സ്റ്റേഷനിലത്തെി പ്രതിഷേധിച്ചത് ഏറെ നേരം വാക്കേറ്റത്തിന് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.