ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളികളായ പിതാവിന്‍െറയും മകന്‍െറയും തിരോധാനവും മകന്‍ പിതാവിനെ കൊലപ്പെടുത്തിയെന്ന തരത്തിലുള്ള അഭ്യൂഹവും ചെങ്ങന്നൂര്‍ നഗരത്തെ നടുക്കി. ശനിയാഴ്ച രാവിലെ എട്ടോടെ വന്‍ പൊലീസ് സന്നാഹമാണ് വാഴാര്‍മംഗലം ഉഴത്തില്‍ ജോയി ജോണിന്‍െറ നഗരമധ്യത്തിലെ വീട്ടിലത്തെിയത്. പൊലീസിനൊപ്പം ശാസ്ത്രീയ പരിശോധനാസംഘവും ഡോഗ് സ്ക്വാഡും എത്തിയപ്പോഴാണ് വിവരം നാട്ടുകര്‍ അറിയുന്നത്. കഴിഞ്ഞ 26നാണ് തന്‍െറ ഭര്‍ത്താവിനെയും മൂത്തമകനെയും കാണാനില്ളെന്നുകാട്ടി മറിയാമ്മ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തിന്‍െറ ഭാഗമായാണ് ഇവരുടെ വാടകക്ക് നല്‍കുന്ന കെട്ടിടത്തിലും പരിശോധന നടത്തിയത്. കെട്ടിടത്തിന്‍െറ താഴത്തെ നിലയില്‍ കാര്‍പാര്‍ക്കിങ് ഏരിയയും ഗോഡൗണുമാണ് ഉള്ളത്. റോഡിന് അഭിമുഖമായുള്ള ഈ ഭാഗം ഷട്ടറിട്ടുകഴിഞ്ഞാല്‍ പകല്‍പോലും അകത്തുനടക്കുന്ന വിവരം പുറംലോകം അറിയില്ല. ജോയ് ജോണിന്‍െറ കുടുംബത്തില്‍ രണ്ട് ആഡംബര കാറുകളാണ് ഉള്ളത്. ഒരെണ്ണം സ്ക്വാഡയും മറ്റൊന്ന് ഹ്യുണ്ടായിയുമാണ്. പൊലീസ് പരിശോധനക്ക് എത്തുമ്പോള്‍ ഹ്യുണ്ടായി കാര്‍ മാത്രമണ് ഗോഡൗണിലുണ്ടായിരുന്നത്. കഴിഞ്ഞ 19നാണ് ജോയി ജോണും ഭാര്യ മറിയാമ്മയും ഇളയ മകനായ ഡോ. ഡേവിഡും അമേരിക്കയില്‍നിന്ന് നാട്ടിലത്തെിയത്. ഇടദിവസങ്ങളില്‍ ജോയിയും മകന്‍ ഷെറിനും നഗരത്തിലെ കെട്ടിടത്തിലത്തെുകയും വാഹനം പാര്‍ക്ക് ചെയ്ത് പുറത്തുപോകുകയും ചെയ്യുന്നത് പതിവായിരുന്നു. 2010ല്‍ ഷെറിന്‍െറ വിവാഹം ചെന്നൈ സ്വദേശിനിയായ യുവതിയുമായി ചെങ്ങന്നൂരില്‍വെച്ച് നടത്തി. എന്നാല്‍, ഒരുവര്‍ഷത്തിനുശേഷം ഇവര്‍ വേര്‍പിരിഞ്ഞതായും വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയതായും പറയപ്പെടുന്നു. ഇതിനുശേഷം അച്ഛനും മകനുമായി അഭിപ്രായഭിന്നത നിലനിന്നിരുന്നതായും ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. കാണാതായ ശേഷം ഷെറിന്‍ അമ്മയെ ഫോണില്‍ വിളിച്ച് പിതാവുമായി വഴക്കടിച്ചതും അബദ്ധം പറ്റിയതായും പറഞ്ഞശേഷം ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തതാണ് വീട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കാന്‍ കാരണമായത്. ഐ.ടി വിദഗ്ധനായ ഷെറിന്‍ വിവാഹശേഷം അമേരിക്കയിലേക്ക് തിരിച്ചുപോയില്ല. പൊലീസില്‍ പരാതി ലഭിച്ചശേഷവും ഷെറിന്‍ ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ഷെറിന്‍ ഒളിവില്‍ പോയതെന്നും പൊലീസ് സംശയിക്കുന്നു. രാത്രി വൈകിയാണ് തിരോധാനനത്തിന്‍െറ ചുരുളഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.