വടുതല: വൈദ്യുതി കണക്ഷന്‍ കിട്ടണമെങ്കില്‍ മീറ്റര്‍ വിലയ്ക്ക് വാങ്ങി നല്‍കണമെന്ന കെ.എസ്.ഇ.ബി നിര്‍ദേശം വിവാദമാകുന്നു. കെ.എസ്.ഇ.ബിയുടെ തീരുമാനത്തിനെതിരെ കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷനും രംഗത്തുവന്നു. ഉപഭോക്താക്കള്‍ 845 രൂപ മുടക്കി മീറ്റര്‍ വിലയ്ക്ക് വാങ്ങി കൊടുത്താലേ വൈദ്യുതി കണക്ഷന്‍ കിട്ടു എന്നാണ് ബോര്‍ഡിന്‍െറ നിലപാട്. ജില്ലയില്‍ പുതുതായി വൈദ്യുതി കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ഇത് തലവേദനയായി. ഈ തീരുമാനം മേയ് മുതലാണ് നടപ്പാക്കി തുടങ്ങിയത്. വൈദ്യുതി സെക്ഷന്‍ ഓഫിസുകളില്‍ പുതിയ കണക്ഷന് വേണ്ടി സീഡി അടക്കുന്നതിന് മുമ്പുതന്നെ മീറ്റര്‍ വാങ്ങിക്കൊടുത്ത് കൊള്ളാമെന്ന് ഉപഭോക്താവ് ഉറപ്പ് നല്‍കണം. പിന്നീട് ഉപഭോക്താവ് ആലപ്പുഴ കെ.എസ്.ഇ.ബി സര്‍ക്ക്ള്‍ ഓഫിസില്‍ എത്തണം. സെക്ഷന്‍ ഓഫിസ് എ.ഇയുടെ എഴുത്തുമായി ആലപ്പുഴയില്‍ കെ.എസ്.ഇ.ബി ചുമതലപ്പെടുത്തിയിട്ടുള്ള സ്വകാര്യ ഏജന്‍സിയെ സമീപിക്കണം. ആലപ്പുഴ ജില്ലയുടെ വടക്കന്‍ ഭാഗങ്ങളിലുള്ള അരൂക്കുറ്റി, പാണാവള്ളി തുടങ്ങിയ ഭാഗങ്ങളിലുള്ളവര്‍ ഉള്‍പ്പെടെ പുതുതായി കണക്ഷന്‍ എടുക്കേണ്ട എല്ലാവരും ആലപ്പുഴയിലത്തെി മീറ്റര്‍ വാങ്ങിക്കൊടുക്കേണ്ട അവസ്ഥയാണ്. മുമ്പ് മീറ്റര്‍ കെ.എസ്.ഇ.ബിയില്‍നിന്നും നല്‍കുകയും മീറ്റര്‍ വാടകയായി പ്രതിമാസം നിശ്ചിത തുക ഈടാക്കുകയുമാണ് ചെയ്ത് വന്നിരുന്നത്. അത് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായിരുന്നു. അതേസമയം, സിംഗ്ള്‍ ഫേസ് കണക്ഷനുകള്‍ക്കുള്ള മീറ്ററുകളാണ് ഉപഭോക്താക്കള്‍ ആലപ്പുഴയിലത്തെി വിലകൊടുത്ത് വാങ്ങേണ്ടി വരുന്നതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. ത്രീഫേസ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് മീറ്റര്‍ അതത് ഓഫിസുകളില്‍നിന്നും പഴയതുപോലെ നല്‍കുന്നുണ്ട്. മീറ്റര്‍ കേടായതുമൂലം മാറ്റിവെക്കേണ്ടി വരുന്ന ഉപഭോക്താക്കള്‍ക്കും മീറ്റര്‍ മുമ്പത്തെപ്പോലെ നല്‍കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.