മഴക്കാല പൂര്‍വ ശുചീകരണത്തിന് ഭരണിക്കാവില്‍ വന്‍ ജനപങ്കാളിത്തം

കായംകുളം: മഴക്കാലത്തെ കരുതിയിരിക്കാന്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഭരണിക്കാവില്‍ വന്‍ ജനപങ്കാളിത്തം. ‘മഴയത്തെും മുമ്പേ’ എന്ന തലക്കെട്ടില്‍ ബ്ളോക് പഞ്ചായത്താണ് കെ.പി റോഡിന്‍െറ ഓരം ശുചീകരിക്കുന്നത്. ബ്ളോക്കിന്‍െറ കിഴക്കേ അതിര്‍ത്തിയായ ആദിക്കാട്ടുകുളങ്ങര മുതല്‍ പടിഞ്ഞാറ് കൊപ്രാപ്പുര വരെയുള്ള ഓടകള്‍ വൃത്തിയാക്കി വെള്ളമൊഴുക്ക് സുഗമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഭരണിക്കാവ് പഞ്ചായത്ത് പരിധിയില്‍ വന്‍ ജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അതിര്‍ത്തിയായ കറ്റാനം മുതല്‍ കൊപ്രാപ്പുര വരെയുള്ള ആറ് കിലോമീറ്റര്‍ ദൂരത്തെ റോഡിന്‍െറ ഇരുവശവും ഓടകളുമാണ് വൃത്തിയാക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളില്‍ നിന്നുമുള്ള കുടുംബശ്രീ യൂനിറ്റുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സ്വയംസഹായ സംഘങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ കാര്യക്ഷമമായ നിലയിലാണ് ശുചീകരണം. ഓരോ മേഖലകളും നിശ്ചിത വാര്‍ഡുകള്‍ക്കായി വീതിച്ച് നല്‍കിയുള്ള ശുചീകരണം ഞായറാഴ്ച സമാപിക്കും. ബ്ളോക് പഞ്ചായത്ത് രജനി ജയദേവ് ശുചീകരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. എന്‍. വാസുദേവന്‍, വൈസ് പ്രസിഡന്‍റ് കുഞ്ഞുമോള്‍ റജി, അംഗങ്ങളായ ഫസല്‍ നഗരൂര്‍, ബെന്നി, സുഭദ്ര, പ്രസന്നന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.