ആലപ്പുഴ: ത്രിതല പഞ്ചായത്ത് തലത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. ജില്ലയിലെ 72 പഞ്ചായത്തുകളും 12 ബ്ളോക്കുകളിലും ആറ് മുനിസിപ്പാലിറ്റികളിലും പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി വാര്‍ഡുതലത്തില്‍ സാനിട്ടേഷന്‍ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ആല, അമ്പലപ്പുഴ നോര്‍ത്, സൗത്, ആര്യാട്, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ കൊതുക് ഉറവിട നശീകരണം, ഓടശുചീകരിക്കല്‍, മാലിന്യനീക്കം, മഴക്കാലപൂര്‍വ ബോധവത്കരണം, സെമിനാറുകള്‍, ജലാശയങ്ങളില്‍ ക്ളോറിനേഷന്‍, ലഘുലേഖ വിതരണം എന്നിവ ആരംഭിച്ചു. സാനിട്ടേഷന്‍ സമിതികളുടെ ചുമതല വാര്‍ഡ് മെംബര്‍മാര്‍ക്കാണ്. എന്നാല്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് യഥാസമയം ലഭിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഗ്രാമപഞ്ചായത്തിലെയും മുനിസിപ്പാലിറ്റികളിലെയും ഓരോ വാര്‍ഡിനും 25,000 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 10,000 രൂപവീതം എന്‍.ആര്‍.എച്ച്.എമ്മും ശുചിത്വമിഷനും നല്‍കും. ബാക്കി 5000 രൂപ പഞ്ചായത്തുകള്‍ തനത് ഫണ്ടില്‍നിന്ന് ഉപയോഗിക്കണം. എന്നാല്‍, ശുചിത്വമിഷനില്‍നിന്ന് ലഭിക്കേണ്ട വിഹിതം പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ലഭിച്ചില്ല. ഫണ്ടിന്‍െറ അപര്യാപ്തതയാണ് തടസ്സമെന്ന് ശുചിത്വമിഷന്‍ അധികൃതര്‍ പറയുന്നു. നിലവില്‍ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പക്കലുള്ള തനത് ഫണ്ടില്‍നിന്ന് അധികതുക വകയിരുത്തിയാണ് പ്രവര്‍ത്തനം നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചെലവാകുന്ന അധികതുക റീ ഇമ്പേഴ്സ്മെന്‍റ് വഴി മടക്കിനല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ വിശദ റിപ്പോര്‍ട്ട് തയാറാക്കുന്ന ചുമതല സെക്രട്ടറിമാര്‍ക്കാണ്. റിപ്പോര്‍ട്ടുകള്‍ ജില്ലാ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ലഭിച്ചുതുടങ്ങി. ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തില്‍ മഴക്കാലപൂര്‍വ രോഗങ്ങള്‍ തടയുന്നതിനായി 52 വാര്‍ഡുകളില്‍ കമ്മിറ്റികള്‍ രൂപവത്കരിച്ച് ശുചീകരണ പ്രവര്‍ത്തനം തുടങ്ങിയതായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. മെഹബൂബ് പറഞ്ഞു. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നത് തടയാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ രാത്രിയും പരിശോധന കര്‍ശനമാക്കും. കൊതുക് കൂടുതലുള്ള ഇടങ്ങളില്‍ മരുന്നുതളിക്കുന്ന പ്രവൃത്തി ഞായറാഴ്ച തുടങ്ങും. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി തിങ്കളാഴ്ച അടിയന്തര ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേരും. മഴക്കാലത്തോടനുബന്ധിച്ച് കണ്‍¤്രടാള്‍ റൂം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.