ആലപ്പുഴ: കെ.എസ്.ഇ.ബിയുടെ പഴയ ടൗണ്‍ ഓഫിസ് കെട്ടിടവും പരിസരവും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. വീടുകളില്‍നിന്നും മാര്‍ക്കറ്റിലെ പച്ചക്കറിക്കടകളില്‍നിന്നുമുള്ള മാലിന്യം ഇവിടെക്കൊണ്ടുവന്ന് തള്ളുകയാണ്. അറവ് മാലിന്യങ്ങള്‍ പോലും ഇവിടെ വലിച്ചെറിയുന്നുണ്ട്. രൂക്ഷമായ ദുര്‍ഗന്ധം കാരണം വലിയ ദുരിതമാണ് പ്രദേശത്തെ താമസക്കാര്‍ അനുഭവിക്കുന്നത്. 2008ലാണ് ആലപ്പുഴ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസ് ശവക്കോട്ട പാലത്തിന് സമീപം പുതിയ കെട്ടിടം പണിതതോടെ അങ്ങോട്ട് മാറ്റിയത്. മാര്‍ക്കറ്റിലെ ഓഫിസില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. ഓഫിസ് ഒഴിഞ്ഞതോടെ ഇവിടം മാലിന്യം നിക്ഷേപിക്കാനുള്ള കേന്ദ്രമായി. അഴുകിയ പച്ചക്കറി, ഇറച്ചിക്കടകളില്‍ നിന്നുള്ള മാലിന്യം തുടങ്ങി മാര്‍ക്കറ്റിലെ മുഴുവന്‍ വേസ്റ്റും തള്ളുന്നത് ഇവിടെയാണ്. രാത്രിയില്‍ വീടുകളില്‍ നിന്നും മാലിന്യമത്തെും. ഓഫിസ് വളപ്പിന് ചുറ്റും ഒരാള്‍ പൊക്കമുള്ള മതിലുണ്ടെങ്കിലും ഇതിനുമുകളിലൂടെ റോഡില്‍നിന്ന് മാലിന്യം വലിച്ചെറിയും. ഇപ്പോള്‍ മതിലിനെക്കാളും പൊക്കത്തിലാണ് മാലിന്യം കുന്നുകൂടിയത്. ചെറിയ മഴ പെയ്യുമ്പോള്‍ പോലും ഇവിടെ നിന്നുള്ള മലിനജലം റോഡിലേക്കും സമീപത്തെ കടകളിലേക്കും ഒഴുകിയിറങ്ങും. കാക്കയും മറ്റും മാലിന്യം കൊത്തിവലിച്ച് സമീപത്തെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലും മറ്റ് സ്ഥലങ്ങളിലും കൊണ്ടിടുന്നത് പതിവാണ്. കെട്ടിടത്തിന് പിന്നില്‍ 500ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയാണ്. രൂക്ഷമായ ദുര്‍ഗന്ധം കാരണം ഇവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. മഴക്കാലമായാല്‍ സ്ഥിതി കൂടുതല്‍ ദയനീയമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. കാലവര്‍ഷം ആരംഭിക്കുന്നതോടെ മലിനജലം ഇവരുടെ വീട്ടിലേക്ക് ഒഴുകിയത്തെും. പാമ്പ്, പെരുച്ചാഴി തുടങ്ങിയവയുടെയും താവളമാണ് ഈ മാലിന്യക്കൂമ്പാരം. നിരവധി തവണ നഗരസഭ അധികൃതരോട് പരാതിപ്പെട്ടെങ്കിലും മാലിന്യം കുഴിച്ചു മൂടാന്‍ സ്ഥലം കാണിച്ചുതന്നാല്‍ നടപടി സ്വീകരിക്കാം എന്നാണ് അറിയിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. കെ.എസ്.ഇ.ബിയുടെ സ്ഥലമായതിനാല്‍ അവരാണ് നടപടി സ്വീകരിക്കേണ്ടതെന്നും പരാതി കിട്ടിയതിന്‍െറ അടിസ്ഥാനത്തില്‍ വേണ്ടത് ചെയ്യുമെന്നുമാണ് നഗരസഭ അധികൃതരുടെ നിലപാട്. മഴക്കാലമായാല്‍ മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആരോഗ്യ വകുപ്പ് ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. നഗരസഭ ജീവനക്കാര്‍ മാലിന്യം ശേഖരിക്കാന്‍ വരാറുണ്ടെങ്കിലും മതിലിന് പുറത്തുള്ളവ മാത്രമാണ് നീക്കം ചെയ്യാറ്. കെ.എസ്.ഇ.ബിയുടെ ജില്ലയിലെ നിരവധി സെക്ഷന്‍ ഓഫിസുകള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സ്വന്തം സ്ഥലവും കെട്ടിടവും ഉണ്ടായിട്ടും അധികൃതര്‍ കുറ്റകരമായ അനാസ്ഥ കാണിക്കുന്നത്. ഇവിടത്തെ മാലിന്യം നീക്കം ചെയ്ത് കെട്ടിടം പൊളിച്ച് പുന്നപ്ര കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് മാതൃകയില്‍ ഫ്രീ ഫാബ് കെട്ടിടം പണിത് ടൗണ്‍ ഓഫിസ് തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിച്ചതായി കെ.എസ്.ഇ.ബി അധികൃതര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. എത്രയുംവേഗം നടപടിയുണ്ടായില്ളെങ്കില്‍ മാലിന്യം നീക്കം ചെയ്ത് കെട്ടിടം ക്ളബായി ഉപയോഗിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. നടപടികളെന്തായാലും ഈ മഴക്കാലം ദുരിതപൂര്‍ണമാവുമെന്നാണ് ഇവര്‍ പറയുന്നത്. സംഭവത്തില്‍ മന്ത്രി ഇടപെടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.