ആലപ്പുഴ: ഇടതുതരംഗത്തില്‍ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളില്‍ എട്ടിലും ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ജില്ല പ്രതീക്ഷിക്കുന്നത് നാല് മന്ത്രിസ്ഥാനങ്ങള്‍. പ്രതിപക്ഷ നേതാവും ജില്ലയില്‍നിന്ന് ആകാനുള്ള സാധ്യത നിലനില്‍ക്കുന്നു. ആലപ്പുഴയില്‍നിന്ന് വീണ്ടും വിജയിച്ച ഡോ. തോമസ് ഐസക് ഇടതുമുന്നണിയുടെ മന്ത്രിസഭയില്‍ വീണ്ടും ധനമന്ത്രിയാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. കഴിഞ്ഞ ഇടതുമുന്നണി മന്ത്രിസഭയില്‍ സഹകരണ വകുപ്പ് കൈകാര്യം ചെയ്ത ജി. സുധാകരനും മന്ത്രിസഭയില്‍ എത്തുമെന്നാണ് കരുതുന്നത്. അഴിമതിരഹിതനെന്ന പ്രതിച്ഛായ സുധാകരനെ തുണച്ചേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ചേര്‍ത്തലയില്‍നിന്ന് വീണ്ടും വിജയിച്ച സി.പി.ഐയിലെ പി. തിലോത്തമനും മന്ത്രിസ്ഥാനത്തിന് സാധ്യത നിലനില്‍ക്കുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള അടുപ്പം തിലോത്തമനെ തുണക്കുമെന്നാണ് കരുതുന്നത്. തിലോത്തമന് സീറ്റ് നിഷേധിക്കാനുള്ള ശ്രമം ജില്ലയില്‍ ഉണ്ടായതാണ്. ഈ സമയം കാനം ഇടപെട്ടാണ് തിലോത്തമന് വീണ്ടും സീറ്റ് നല്‍കിയത്. കുട്ടനാട്ടില്‍ എന്‍.സി.പിയുടെ തോമസ് ചാണ്ടി മന്ത്രിയാകാനുള്ള ആഗ്രഹം പരസ്യമായിത്തന്നെ പ്രകടിപ്പിച്ചിരുന്നു. ജലസേചന വകുപ്പിലാണ് തോമസ് ചാണ്ടിയുടെ നോട്ടം. പാതിവഴിയില്‍ മുടങ്ങിയ കുട്ടനാട് പാക്കേജ് നടപ്പാക്കാന്‍ വേണ്ടിയാണത്രേ ഇത്. സംസ്ഥാനത്ത് എന്‍.സി.പി രണ്ട് സീറ്റിലാണ് വിജയിച്ചിട്ടുള്ളത്. തോമസ് ചാണ്ടിയെ കൂടാതെ കോഴിക്കോട് എലത്തൂരില്‍നിന്ന് എ.കെ. ശശീന്ദ്രനും വിജയിച്ചിട്ടുണ്ട്. ഇദ്ദേഹവും മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. ആര് മന്ത്രിയാകണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചത്. എന്‍.സി.പി എന്ത് തീരുമാനിച്ചാലും ഇക്കാര്യത്തില്‍ അന്തിമതീരുമാനം സി.പി.എമ്മിന്‍േറത് തന്നെയായിരിക്കും. തെരഞ്ഞെടുപ്പ് പരാജയത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി വിസമ്മതിച്ചാല്‍ രണ്ടാമത്തെ പേര് രമേശ് ചെന്നിത്തലയുടേതാകുമെന്ന് ഉറപ്പാണ്. ഈനിലയില്‍ സ്ഥാനമാനങ്ങള്‍ ലഭിച്ചാല്‍ കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതിലടക്കം ജില്ലയുടെ വികസന കാര്യങ്ങളില്‍ അത് വലിയ സഹായമാകുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.