ചെങ്ങന്നൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മുന്നണികള്‍ കാട്ടിയ വീറും വാശിയും പൊളിങ് സ്റ്റേഷനുകളില്‍ പ്രതിഫലിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ചെങ്ങന്നൂരിലെ വോട്ടിങ് നാല് ശതമാനം കൂടി. ഇക്കുറി 74 ശതമാനം പൊളിങ്ങാണ് മണ്ഡലത്തില്‍ നടന്നത്. 1, 95393 വോട്ടര്‍മാരുള്ളതില്‍ 1,44, 915 വോട്ടാണ് പോള്‍ ചെയ്തത്. ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളെ അനുസ്മരിപ്പിക്കും വിധം എല്ലാ പാര്‍ട്ടികളുടെയും അണികള്‍ വോട്ടര്‍മാരെ പോളിങ് സ്റ്റേഷനുകളിലത്തെിച്ച് വോട്ടുചെയ്യിപ്പിക്കാന്‍ മത്സരിക്കുന്നത് കാണാമായിരുന്നു. പോളിങ് സ്റ്റേഷനുകളില്‍ അനുവദനീയമായ ദൂരപരിധിക്കുള്ളില്‍നിന്ന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസത്തെി പിന്തിരിപ്പിച്ചു. കല്ലിശേരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മുളക്കുഴ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ വോട്ടുയന്ത്രം തകരാറിലായതിനത്തെുടര്‍ന്ന് അരമണിക്കൂര്‍ വീതം പോളിങ് മുടങ്ങി. യന്ത്രത്തകരാര്‍ പരിഹരിച്ച് പിന്നീട് പോളിങ് പുനരാരംഭിച്ചു. പേരിശേരി ഗവ. യു.പി സ്കൂളില്‍ ഡ്യൂട്ടിയില്‍ വനിതാ പൊലീസ് ഓഫിസര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കാരണത്താല്‍ വോട്ടര്‍മാര്‍ തിക്കിത്തിരക്കിയത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഇവിടെ കൂടുതല്‍ പൊലീസത്തെിയാണ് തിരക്ക് നിയന്ത്രിച്ചത്. മണ്ഡലത്തില്‍ പോളിങ് സമാധാനപരമായിരുന്നു.സ്ഥാനാര്‍ഥികളില്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍ക്കും വിമത സ്ഥാനാര്‍ഥി ശോഭന ജോര്‍ജിനും മാത്രമാണ് മണ്ഡലത്തില്‍ വോട്ട് ഉണ്ടായിരുന്നത്. സിറ്റിങ് എം.എല്‍.എ പി.സി. വിഷ്ണുനാഥ് ശാസ്താംകോട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ ഏഴിന് വോട്ടു രേഖപ്പെടുത്തിയശേഷമാണ് ചെങ്ങന്നൂരിലത്തെിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ളക്ക് കോഴിക്കോട്ടാണ് വോട്ട് ഉണ്ടായിരുന്നത്. ഇവിടെ പോയി വോട്ടുചെയ്ത് മടങ്ങിയത്തൊന്‍ വൈകും എന്നതിനാല്‍ ഇദ്ദേഹം ഇത്തവണ വോട്ടുചെയ്തില്ല. ഇദ്ദേഹത്തിന്‍െറ ഭാര്യ റീത്തയും മക്കളും മരുമക്കളും കോഴിക്കോട്ട് വോട്ടുചെയ്തു. പി.സി. വിഷ്ണുനാഥിന്‍െറ ഭാര്യ കനകഹാമക്ക് കേരളത്തില്‍ വോട്ടില്ല.ആലാ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ രാവിലെ ഏഴിന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍ കുടുംബസമേതമത്തെിയാണ് വോട്ടുചെയ്തത്. രാവിലെ ഏഴിന് പേരിശേരി യു.പി സ്കൂളിലത്തെിയാണ് മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ് വോട്ടുചെയ്തത്. പോളിങ്ങിലെ നേരിയ വ്യത്യാസം തങ്ങള്‍ക്ക് അനുകൂലമെന്നാണ് ഇരുമുന്നണിയും ബി.ജെ.പിയും അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.