പറവൂരില്‍ ആവേശക്കടലിരുമ്പി കലാശക്കൊട്ട്; നഗരം സ്തംഭിച്ചു

പറവൂര്‍: വിവിധ മുന്നണികളുടെ കലാശക്കൊട്ട് പറവൂരില്‍ ആവേശ പെരുമഴയായി. കലാശക്കൊട്ടിലും മുന്നണികളുടെ ശക്തിപ്രകടനത്തിലും നഗരം രണ്ടുമണിക്കൂറിലധികം സ്തംഭിച്ചു. വൈകുന്നേരം മൂന്നോടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ വാഹനങ്ങള്‍ നമ്പൂരിയച്ചനാലിലത്തെി. ചെണ്ടമേളവും പെരുമ്പറയും മൈക് അനൗണ്‍സ്മെന്‍റുമായി റോഡില്‍ നിരന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തൊട്ടുപിന്നാലെ എത്തി. 4.30ഓടെ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.ഡി. സതീശന്‍ തുറന്ന ജീപ്പില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായി എത്തിയതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ജനനിബിഡമായി. എല്‍.ഡി.എഫ്, യു.ഡി.എഫ്-ബി.ജെ.പി-ബി.ഡി.ജെ.എസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ തടിച്ചുകൂടി. ടൗണിന്‍െറ വിവിധ ഭാഗങ്ങളില്‍ ബസുകളും സ്വകാര്യവാഹനങ്ങളും നിശ്ചലമായതോടെ യാത്രക്കാര്‍ പെരുവഴിയില്‍ കുടുങ്ങി. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് നഗരഹൃദയത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശാരദ മോഹന്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി വി.ഡി. സതീശന്‍, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി വി.എം. ഫൈസല്‍ എന്നിവര്‍ കലാശക്കൊട്ടിന് പ്രവര്‍ത്തകരോടൊപ്പം സന്നിഹിതരായിരുന്നു. എന്നാല്‍, എന്‍.ഡി.എ സ്ഥാനാര്‍ഥി ഹരി വിജയന്‍ എത്തിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.