സഹായകേന്ദ്രങ്ങള്‍ പോളിങ് സ്റ്റേഷന് 200 മീറ്റര്‍ അകലെ

ആലപ്പുഴ: രാഷ്ട്രീയപാര്‍ട്ടികള്‍ വോട്ടെടുപ്പ് ദിവസം സ്ഥാപിക്കുന്ന സഹായകേന്ദ്രങ്ങള്‍ പോളിങ് സ്റ്റേഷന്‍െറ 200 മീറ്റര്‍ ചുറ്റളവിന് പുറത്തായിരിക്കണമെന്നും രണ്ടില്‍ കൂടുതല്‍ കസേരകള്‍ ഇവിടെ ക്രമീകരിക്കാന്‍ പാടില്ളെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. വോട്ടെടുപ്പുദിവസം ഒരു സ്ഥാനാര്‍ഥിക്ക് രണ്ട് വാഹനം (സ്ഥാനാര്‍ഥിക്കും ചീഫ് ഏജന്‍റിനും) മാത്രമെ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. പോളിങ് സ്റ്റേഷന് 100 മീറ്ററിനുള്ളില്‍ വോട്ട് ചോദിക്കുന്നത് കുറ്റകരമാണ്. ഇത്തരത്തില്‍ വോട്ട് ചോദിക്കുന്നവരെ വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാം. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വിതരണം ചെയ്യുന്ന ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ളിപ്പുകള്‍ അല്ലാത്ത അനൗദ്യോഗിക സ്ളിപ്പുകള്‍ പോളിങ് സ്റ്റേഷന് 200 മീറ്ററിനുള്ളില്‍ വിതരണം ചെയ്യാന്‍ പാടില്ല. വോട്ടെടുപ്പിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തില്‍ പെരുമാറിയാല്‍ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. വോട്ടെടുപ്പിന് തടസ്സമുണ്ടാകുന്ന തരത്തില്‍ മൈക് ഉപയോഗിക്കരുത്. മൊബൈല്‍ ഫോണുകളും കോഡ്ലെസ് ഫോണുകളും പോളിങ് സ്റ്റേഷനില്‍ അനുവദിക്കില്ല. വോട്ടര്‍മാരെ സൗജന്യമായി കൊണ്ടുപോകുന്നതിന് വാഹനം പണം കൊടുത്തോ അല്ലാതെയോ ഏര്‍പ്പാടാക്കുന്നത് ശിക്ഷാര്‍ഹമാണ്. ഫലപ്രഖ്യാപനം കഴിയുന്നതുവരെ ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമാണ്. പ്രിസൈഡിങ് ഓഫിസര്‍മാരുടെ നിര്‍ദേശം അനുസരിച്ച് വോട്ടെടുപ്പുമായി എല്ലാവരും സഹകരിക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.