ആലപ്പുഴ: ജില്ലയില്‍ മൂന്നിടങ്ങളില്‍ തീപിടിത്തമുണ്ടായി. കാക്കാഴം, കൈതവന, കലവൂര്‍ എന്നിവിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. കാക്കാഴം കായ്പ്പള്ളി അമ്പലത്തിന് കിഴക്കുവശത്താണ് ആദ്യസംഭവം. റോഡിന് സമീപം കുന്നുകൂടിക്കിടന്നിരുന്ന ചവറിനാണ് തീപിടിച്ചത്. ഇതിനോടനുബന്ധിച്ച് ചെറിയ പൊട്ടിത്തെറികളുമുണ്ടായി. ആലപ്പുഴയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. കൈതവന പഴവീടിന് സമീപമായിരുന്നു രണ്ടാമത്തെ സംഭവം. വേലങ്ങാട് തങ്കപ്പന്‍െറ വീടിന് സമീപത്ത് കൂട്ടിയിട്ട വയ്ക്കോലിനാണ് തീപിടിച്ചത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. വാഹനം ഇവരുടെ വീട്ടിലേക്ക് എത്താതിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ചെറുതായി ബാധിച്ചു. കലവൂര്‍ പടിഞ്ഞാറ് വില്ളേജ് ഓഫിസിന് സമീപമായിരുന്നു മൂന്നാമത്തെ സംഭവം. ഇവിടെ സമീപത്തുനിന്നിരുന്ന പുല്ലിന് തീപിടിച്ചതോടെ ഫയര്‍ഫോഴ്സ് അധികൃതരത്തെി തീയണക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചക്കുശേഷമാണ് മൂന്നു സംഭവവുമുണ്ടായതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.