സൂര്യാതപം: ചികിത്സ തേടിയത് 48 പേര്‍

ആലപ്പുഴ: ജില്ലയില്‍ സൂര്യാതപമേറ്റ് ഈ മാസം ചികിത്സതേടിയവരുടെ എണ്ണം 48 ആയി. ശനിയാഴ്ച രണ്ട് സൂര്യാതപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അരൂക്കുറ്റി, മാന്നാര്‍ എന്നിവിടങ്ങളിലാണ് സൂര്യാതപം ഉണ്ടായത്. അരൂക്കുറ്റിയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ രാജു (46), മാന്നാറില്‍ അമ്പഴപ്പള്ളി സ്വദേശിനിയായ ഹസീന (36) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. അതിനിടെ, ക്ഷീരകര്‍ഷകര്‍ക്ക് വന്‍ നഷ്ടം വരുത്തിയാണ് ഈ വേനല്‍ ഓരോ ദിവസവും കടന്നുപോകുന്നത്. സൂര്യാതപമേറ്റ് ചാകുന്ന കന്നുകാലികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. ശനിയാഴ്ച ചിങ്ങോലിയില്‍ ഒരു കറവപ്പശുകൂടി ചത്തു. ഇതോടെ, ജില്ലയില്‍ ചത്ത കാലികളുടെ എണ്ണം 14 ആയി. ഇതിനകം ജാഗ്രതാ നിര്‍ദേശങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്ക് മൃഗസംരക്ഷണ ഓഫിസ് അധികൃതര്‍ നല്‍കിയിരുന്നു. തുറസ്സായ സ്ഥലങ്ങളില്‍ കന്നുകാലികളെ കെട്ടുന്നതാണ് സൂര്യതാപമേറ്റ് ചാകുന്നതിനുള്ള മുഖ്യകാരണം. ആവശ്യത്തിന് തണല്‍ നല്‍കി ഷെഡില്‍ കാലികളെ പാര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.