പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തകഴി -എടത്വ റോഡില്‍ ഗതാഗതനിയന്ത്രണം

ആലപ്പുഴ: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തകഴി-എടത്വ റോഡില്‍ ഞായറാഴ്ച ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തിരുവല്ല ഭാഗത്തുനിന്ന് തകഴിക്ക് വരുന്ന വാഹനങ്ങള്‍ എടത്വ കോയില്‍മുക്കില്‍നിന്ന് തിരിഞ്ഞ് ഹരിപ്പാട് വഴി പോകണം. അമ്പലപ്പുഴയില്‍നിന്ന് കിഴക്കോട്ടുള്ള വാഹനങ്ങള്‍ ഹരിപ്പാട്, മാന്നാര്‍ വഴി പോകണം. തിരുവല്ല, എടത്വ ഭാഗത്തുനിന്ന് പരിപാടി സ്ഥലത്തേക്ക് വരുന്ന വാഹനങ്ങള്‍ പരിപാടി സ്ഥലത്ത് ആളുകളെ ഇറക്കിയ ശേഷം തകഴി ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. അമ്പലപ്പുഴ, തകഴി ഭാഗത്തുനിന്ന് പരിപാടിയില്‍ പങ്കെടുക്കാനായി വരുന്ന വാഹനങ്ങള്‍ പരിപാടി സ്ഥലത്ത് ആളെ ഇറക്കിയശേഷം നേരെ കിഴക്ക് ഭാഗത്തുള്ള എടത്വ കോളജ് ഗ്രൗണ്ടിലും മറ്റ് ചെറിയ ഗ്രൗണ്ടുകളിലും വാഹനം പാര്‍ക്ക് ചെയ്യണം. പരിപാടി സ്ഥലത്തേക്ക് വരുന്ന വാഹനങ്ങള്‍ തകഴി-എടത്വ റോഡിന്‍െറ അരികിലോ പരിപാടി നടക്കുന്ന ഗ്രൗണ്ടിന്‍െറ പരിസരത്തോ ഹെലിപ്പാഡിന്‍െറ പരിസരത്തോ പാര്‍ക്കുചെയ്യാന്‍ പാടില്ല. ഉച്ചക്ക് 12 മുതല്‍ പരിപാടി തീരുന്നതുവരെ തകഴി-എടത്വ റോഡില്‍ കോയിക്കല്‍മുക്കിന് പടിഞ്ഞാറ് വശത്തേക്കും തകഴി ജങ്ഷന് കിഴക്കുവശത്തേക്കുമുള്ള വാഹനഗതാഗതം നിരോധിക്കും. ഗതാഗതനിയന്ത്രണം നടപ്പാക്കുന്ന സമയത്തിനുമുമ്പ് പരിപാടിയില്‍ പങ്കെടുക്കാനുള്ളവര്‍ സ്ഥലത്തത്തെണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.