ആലപ്പുഴ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിളിച്ച വാഹനങ്ങളുടെ വേതനം സംബന്ധിച്ച് താലൂക്ക് ഓഫിസിന് മുമ്പില്‍ ടാക്സി ഡ്രൈവര്‍മാരുടെ പ്രതിഷേധം. കിലോമീറ്ററിന് 12 രൂപയും എ.സി ഇട്ട് ഓടുകയാണെങ്കില്‍ 13 രൂപ നിരക്കും കൂടാതെ ദിവസവും 500 രൂപ ബത്തയും നല്‍കാമെന്ന് ആര്‍.ഡി.ഒ വാക്കാല്‍ ഉറപ്പുനല്‍കിയെന്ന് ഡ്രൈവര്‍മാര്‍ പറയു ന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന് 25ഓളം കാറുകള്‍ ആലപ്പുഴ താലൂക്ക് ഓഫിസിലത്തെി. എന്നാല്‍, പ്രതിദിനം 150 രൂപ ബത്തയും കിലോമീറ്ററിന് 12 രൂപയുമാണ് അനുവദിച്ച തുകയെന്ന് താലൂക്ക് ഓഫിസിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍മാരോട് പറഞ്ഞു. ഇതോടെ, ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും മേലുദ്യോഗസ്ഥരോട് ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് ഡ്രൈവര്‍മാര്‍ തിരിച്ചുപോയി. മുന്‍ വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിളിച്ച വാഹനങ്ങളുടെ കുടിശ്ശിക മാസങ്ങള്‍ കഴിഞ്ഞാണ് കിട്ടിയതെന്നും ഇത്തവണ അങ്ങനെ ഉണ്ടാവില്ളെന്ന ഉറപ്പിന്മേലാണ് വന്നതെന്നും അവര്‍ പറയുന്നു. എന്നാല്‍, ആര്‍.ഡി.ഒ പറഞ്ഞതിനെക്കുറിച്ച് അറിയില്ളെന്നും സര്‍ക്കാര്‍ അനുവദിച്ച തുക നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. സുഗുണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നത്തെിയ ടാക്സി ഡ്രൈവര്‍മാരില്‍ പലരും സ്വന്തം പോക്കറ്റില്‍നിന്ന് കാശ് എടുത്ത് വാടക കൊടുക്കേണ്ട അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.