ആലപ്പുഴ: നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താന്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ക്രമസമാധാനപാലനത്തിന് ഒമ്പത് കമ്പനി കേന്ദ്ര പൊലീസിനെ(സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ്) ജില്ലയില്‍ വിന്യസിക്കും. 650 ഓളം കേന്ദ്ര പൊലീസ് സേന ജില്ലയില്‍ എത്തി. സേന പലഭാഗങ്ങളിലും റൂട്ട് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കുന്നുണ്ട്. പ്രശ്നസാധ്യതയുള്ള ബുത്തുകളില്‍ നാല് കേന്ദ്ര പൊലീസ് സേനാംഗങ്ങളെ നിയോഗിക്കും. പൊതുസ്ഥലങ്ങളില്‍ പതിച്ചിട്ടുള്ള പോസ്റ്ററുകള്‍ മാത്രമേ നീക്കം ചെയ്യാവുവെന്ന് ഫ്ളയിങ് സ്ക്വാഡുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യസ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ സ്ഥാപിക്കുന്നതിന് ഉടമകളുടെ അനുമതി വാങ്ങണം. പരസ്യ സ്വഭാവമുള്ള വിഡിയോകളും മറ്റും പ്രദര്‍ശിപ്പിക്കുന്നതിനും എസ്.എം.എസ്., വോയിസ് മെസേജുകള്‍ എന്നിവയ്ക്കും എം.സി.എം.സിയുടെ അനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. രാഷ്ട്രീയകക്ഷി പ്രതിനിധികളായ ആര്‍. നാസര്‍, സി. വാമദേവ്, അഡ്വ. ബി. ഗിരീഷ്, ആര്‍. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.