പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട ക്ളാസ് മേയ് ഒമ്പതു മുതല്‍

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ഭാഗമായി പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന പരിപാടി ഈ മാസം ഒമ്പത് മുതല്‍ 11 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നു വരെയും ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയും രണ്ടു ബാച്ചുകളായാണ് പരിശീലനം. അരൂരില്‍ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ചേര്‍ത്തല പള്ളിപ്പുറം എന്‍.എസ്.എസ്. കോളജിലെ ഓഡിറ്റോറിയത്തിലും ലെക്ചര്‍ ഹാളിലും നടക്കും. ചേര്‍ത്തല മണ്ഡലത്തിലെ പരിശീലനം ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജ് സെമിനാര്‍ ഹാളിലും ലെക്ചര്‍ ഹാളിലും നടക്കും. ആലപ്പുഴയിലേത് ആലപ്പുഴ എസ്.ഡി.വി. ഗേള്‍സ് സെന്‍റിനറി ഹാള്‍, ബസന്‍റ് ഹാള്‍ എന്നിവിടങ്ങളിലും അമ്പലപ്പുഴയിലേത് ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയം, (ന്യൂ ബ്ളോക് ഹാള്‍ നമ്പര്‍ 2 എന്നിവിടങ്ങളിലും കുട്ടനാട്ടില്‍ താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാള്‍, നെല്ലു ഗവേഷണ കേന്ദ്രം സെമിനാര്‍ ഹാള്‍ എന്നിവിടങ്ങളിലും നടക്കും. ഹരിപ്പാട്ട് ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹാള്‍ നമ്പര്‍ 1, ഹാള്‍ നമ്പര്‍ 2, ഹാള്‍ നമ്പര്‍ 3 എന്നിവിടങ്ങളിലും കായംകുളത്ത് എം.എസ്.എം. കോളജ് ഹാള്‍ നമ്പര്‍ 1, ഹാള്‍ നമ്പര്‍ 2 എന്നിവിടങ്ങളിലും മാവേലിക്കരയില്‍ ബിഷപ് ഹോഡ്ജ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയം, മിഡില്‍ വിങ് എന്നിവിടങ്ങളിലും ചെങ്ങന്നൂരില്‍ ക്രിസ്ത്യന്‍ കോളജ്, ഓഡിറ്റോറിയം, പുലിയൂര്‍ ബ്ളോക് പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും പരിശീലനം നടക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ആര്‍. ഗിരിജ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.